New Update
/sathyam/media/post_attachments/rJ6OntoM0IUqR5kZj8fV.jpg)
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ചതിന് കെഎസ്ആർടിസി ഡ്രൈവർ അറസ്റ്റിൽ. കണ്ണൂർ എടക്കാട് സ്വദേശി സികെ ലിജേഷിനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
Advertisment
ബസ് ഒരു കാറിൽ ഉരസിയതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ചതായി തെളിഞ്ഞത്.
കണ്ണൂരില്‍ നിന്നും കീഴ്പ്പള്ളിയിലെത്തി തിരിച്ച് കോട്ടയത്തേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവറാണ് ലിജേഷ്. കണ്ണൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസ് കീഴൂരില്‍ വെച്ച് കാറുമായി ഉരസിയിരുന്നു.
തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് ലിജേഷ് മദ്യപിച്ചതായി തെളിഞ്ഞത്.