വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ച ചെര്‍ക്കള-കല്ലടുക്ക സംസ്ഥാനാനന്തര പാതയില്‍ വീണ്ടും അപകടം: ബസും പിക്കപ്പും കൂട്ടിയിടിച്ച് പിക്കപ് വാന്‍ ഡ്രൈവര്‍ മരിച്ചു

New Update
1111accident

കാസര്‍കോട്: ഇന്നലെ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ച ചെര്‍ക്കളകല്ലടുക്ക സംസ്ഥാനാനന്തര പാതയില്‍ മറ്റൊരു അപകടത്തില്‍ വീണ്ടും മരണം. കേരള കര്‍ണാടക അതിര്‍ത്തിയായ അഡ്ക്കസ്ഥലത്ത് കര്‍ണാടക ആര്‍ടിസി ബസും പിക്കപ്പും കൂട്ടിയിടിച്ച് പിക്കപ് വാന്‍ ഡ്രൈവര്‍ മുസ്തഫ (42) ആണ് മരിച്ചത്.

Advertisment

നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിന് പിറകില്‍ ബസിടിച്ച് പിക്കപ്പിനടിയിലായാണ് ഡ്രൈവര്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന ആള്‍ക്കും പരുക്കുണ്ട്. കര്‍ണാടക വിട്‌ളയിയില്‍ നിന്നും പെര്‍ള ഭാഗത്തേക്ക് വന്ന ബസാണ് ഇടിച്ചത്. മൃതദേഹം വിട്‌ള ആശുപത്രിയിലാണുള്ളത്.

29 കിലോ മീറ്ററാണ് ചെര്‍ക്കളകല്ലടുക്ക റോഡ്. ഇതില്‍ 19 കിലോമീറ്റര്‍ കാസര്‍കോട് നിയോജക മണ്ഡലത്തിലു 10 കിലോമീറ്റര്‍ മഞ്ചേശ്വരം മണ്ഡലത്തിലുമാണ്. കാസര്‍കോട് മണ്ഡലത്തിലെ പള്ളത്തടുക്കയിലാണ് ഇന്നലെ അപകടം നടന്നത്.

ഇന്നു നടന്ന അപകടം മഞ്ചേശ്വരം മണ്ഡലത്തിലാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ റോഡ് വികസനം പൂര്‍ത്തിയായതാണ്. കാസര്‍കോട് മണ്ഡലത്തിലേതു പാതിവഴിയിലാണ്. ഇതുകാരണം ഇവിടെ അപകടം പതിവാണ്. 

ചെര്‍ക്കളകല്ലടുക്ക അന്തര്‍ സംസ്ഥാന പാതയില്‍ പള്ളത്തടുക്കയ്ക്കു സമീപം 'എസ്' ആകൃതിയിലുള്ളതും കയറ്റവും ഇറക്കവുമുള്ളതുമായ വളവില്‍ ഒട്ടോറിക്ഷയും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് സഹോദരിമാര്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 4 സ്ത്രീകള്‍ അടക്കം 5 പേരാണ് ഇന്നലെ മരിച്ചത്.

പൈക്ക നെക്രാജെയിലെ ബന്ധുവിന്റെ മരണ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മാന്യയിലെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ബസാണ് ഓട്ടോയെ ഇടിച്ചത്. കുണ്‍ട്ടിക്കാനം സ്വദേശി ജോണ്‍ ഡിസൂസ(ജെറി56) നെതിരെ പൊലീസ് കേസെടുത്തു.

കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പാതയില്‍ കാസര്‍കോട് മണ്ഡലത്തിലെ റോഡ് 4 വര്‍ഷം മുന്‍പ് ആദ്യഘട്ട ടാറിങ് നടത്തിയത്. രണ്ടാംഘട്ട ടാറിങ് പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ പിന്‍വാങ്ങി.  

തുടര്‍ന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഇടപെട്ട് ഈയിടെ റീ ടെന്‍ഡര്‍ ചെയ്‌തെങ്കിലും പണി ഏറ്റെടുക്കാന്‍ ആളുണ്ടായില്ല. ഇതോടെ രണ്ടാംഘട്ട ടാറിങ് മുടങ്ങി. വളവും ഇറക്കവുമുള്ള റോഡില്‍ ടാറിങ് പൂര്‍ത്തിയാകാത്തതിനാല്‍ വാഹനങ്ങള്‍ നിയന്ത്രണം തെറ്റുന്നു.

മാത്രമല്ല, ഇവിടെയൊന്നും റോഡിന്റെ മധ്യഭാഗം വേര്‍തിരിക്കുന്ന മാര്‍ക്കിങും നടത്തിയിട്ടില്ല. ഇതെല്ലാം  5 പേരുടെ അപകട മരണത്തിലക്ക് നയിച്ച ഘടകങ്ങളാണ്.

 

Advertisment