Advertisment

ഒരു വർഷം മുമ്പ് ആരംഭിച്ച അരമനപ്പടി പാലത്തിന്റെ നിർമ്മാണം മുടങ്ങിയ രീതിയിൽ

മുളിയാര്‍-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അരമനപ്പടി മൊട്ടൽ പയസ്വിനി പുഴക്ക് കുറുകെ അരമനപ്പടിയില്‍ നിർമ്മാണം ആരംഭിച്ച പാലത്തിന്റെ നിർമ്മാണമാണ് മുടങ്ങിയിരിക്കുന്നത്.

New Update
New Project 11111(2).jpg

മുളിയാർ: ഉദുമ എം.എൽ.എ.  സി.എച്ച് കുഞ്ഞമ്പു മുൻകൈ എടുത്ത് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുവർഷം മുമ്പ് 16.30 കോടി രൂപ ചിലവിൽ ആരംഭിച്ച പാലത്തിന്റെ ജോലി മുടങ്ങിയ മട്ടിലാണ്.

Advertisment

മുളിയാര്‍-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അരമനപ്പടി മൊട്ടൽ പയസ്വിനി പുഴക്ക് കുറുകെ അരമനപ്പടിയില്‍ നിർമ്മാണം ആരംഭിച്ച പാലത്തിന്റെ നിർമ്മാണമാണ് മുടങ്ങിയിരിക്കുന്നത്.414a15f2-d2bc-474d-9de7-a691e1c51cb8.jpg

ഇവിടെ പുഴ വക്കത്ത് രണ്ട് തൂണുകളുടെ ജോലി ആരംഭിച്ചിരുന്നു പക്ഷെ അതിന്റെ ജോലിയും പൂർത്തിയായിട്ടില്ല, അതിന്നായി കോൺക്രീറ്റ് ചെയ്യാൻ വേണ്ടി കമ്പികൾ സ്ഥാപ്പിച്ചിട്ടുണ്ട് അതും കോൺക്രീറ്റ് ചെയ്തിട്ടില്ല.

കോൺക്രീറ്റ് ചെയ്യാനാവശ്യമായ ജെല്ലികളും കമ്പികളും മറ്റും ഇറക്കി വെച്ചിട്ടുമുണ്ട്. ഈ ജോലി നടന്നു കൊണ്ടിരിക്കെയാണ് ഒരു മാസം മുമ്പാണ് നിർമ്മാണ തൊഴിലാളികൾ ജോലി നിറുത്തി വെച്ച് പോയിരിക്കുന്നത്.

 പാലം നിർമ്മിക്കാൻ വേണ്ടി ജെല്ലി, ഇരുമ്പ്, തുടങ്ങിയ നിർമ്മാണ സാമിഗ്രികൾ ഇവിടെ ഇറക്കി വെച്ചിട്ടുണ്ട്.  നിർമ്മാണ ജോലി നടക്കാത്തതിനാൽ ജനങ്ങളിപ്പോൾ ആശങ്കയിലാണ്.ഇരിയണ്ണി ബാവിക്കര ആലൂർ ബേവിഞ്ച റോഡില്‍ അരമനപ്പടിയിലാണ് പുതിയ റോഡ് പാലം വരുന്നത്.322873fb-bc4e-42a1-91d0-018df5a40a1c.jpg

നിലവില്‍ ഇവിടെ ജന സഞ്ചാരത്തിനായി വർഷങ്ങൾക്ക് മുമ്പ് ജില്ലാപഞ്ചായത്ത് നിർമ്മിച്ച ഒരു തൂക്ക് പാലമാണുള്ളത്. അത് തന്നെ പല സ്ഥലത്തും വിള്ളലുകളും കേടുപാടുകളും സംഭവിച്ചു സഞ്ചാരയോഗ്യ മല്ലാതായിട്ടുണ്ട്.

വികസന പരമായി വളരെ പിന്നോക്കം നിൽക്കുന്ന ബാവിക്കരയടുക്കം, കുട്ടിയാനം,അരമനപ്പടി, മൊട്ടൽ, ആലൂര്‍, ഇരിയണ്ണി, കല്ലളി, തുടങ്ങിയ പ്രദേശങ്ങളിലെ ഗ്രാമീണർക്ക്  പ്രധാന കേന്ദ്രങ്ങളിലെത്തുന്നതിന് ഏറെ സഹായകരമാകുന്ന ഈ പാലത്തിന്റെ നിർമ്മാണം ജോലി ത്വരിതപ്പെടുത്താനുള്ള നടപടികൾ സ്വീരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പൊതു പ്രവർത്തകനായ ആലൂർ ടി എ മഹ് മൂദ് ഹാജി കേരള മിഖ്യമന്ത്രി, പൊതു മരാമത്ത് മന്ത്രി, ജല വിഭവ മന്ത്രി, കാസർകോട് കളക്ടർ, ഉദുമ എം. എൽ. എ. തുടങ്ങിയവർക്ക് നിവേദനം അയച്ചിട്ടുണ്ട്.

bridge
Advertisment