തലയ്ക്കടിയേറ്റ കാര്യം സുഹൃത്തിനെ വിളിച്ചു പറഞ്ഞു: ഗൃഹനാഥനെ വീട്ടിനുള്ളില്‍ തലയ്ക്കടിയേറ്റ് രക്തംവാര്‍ന്നു മരിച്ചനിലയില്‍ കണ്ടെത്തി

New Update
death

കാസര്‍കോട്: തൃക്കരിപ്പൂരില്‍ ഗൃഹനാഥനെ വീട്ടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വെല്‍ഡിങ് തൊഴിലാളിയായ വടക്കെക്കൊവ്വലില്‍ എം.വി.ബാലകൃഷ്ണന്‍ (54) ആണ് മരിച്ചത്. ഇന്നു രാവിലെ രക്തംവാര്‍ന്നു മരിച്ചനിലയില്‍ ഉദിനൂര്‍ പരത്തിച്ചാലിലെ വീട്ടില്‍ ബാലകൃഷ്ണനെ കണ്ടെത്തുകയായിരുന്നു.

Advertisment

ഇന്നലെ രാത്രി 11 മണിയോടെ തലയ്ക്കടിയേറ്റ കാര്യം ബാലകൃഷ്ണന്‍ ഒരു സുഹൃത്തിനെ വിളിച്ചു പറഞ്ഞതായി വിവരമുണ്ട്. ബന്ധുക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

വിവരമറിഞ്ഞ ചന്തേര പൊലീസ് ഇന്നു രാവിലെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടത്.

തലയിലെ മുറിവില്‍നിന്നു മുറിയിലും പരിസരത്തും രക്തം പടര്‍ന്നിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ ബന്ധുവാണെന്ന സൂചനയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കണ്ണുര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭാര്യ: വസന്ത. മക്കള്‍: അശ്വതി, അമൃത.

Advertisment