കൊല്ലം: കൊല്ലത്ത് അതിദാരുണമായ ഒരു മരണം. റോഡ് റോളര്‍ തലയിലൂടെ കയറിയിറങ്ങിയാണ് യുവാവ് കൊല്ലപ്പെട്ടത്. കൊല്ലം അഞ്ചലിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. അലയമണ്‍ കണ്ണംകോട് ചരുവിള വീട്ടില്‍ വിനോദ് (37)ആണ് അതിതരുണമായ വിധത്തില്‍ കൊല്ലപ്പെട്ടത്.
റോഡരികില്‍ കിടന്നുറങ്ങിയ വിനോദിന്റെ തലയിലൂടെ റോഡ് റോളര്‍ കയറിയിറങ്ങുകയായിരുന്നു എന്നാണ് വിവരം. ബൈപ്പാസിനോട് ചേര്‍ന്നുള്ള റോഡ് നിര്‍മ്മാണത്തിനായി കഴിഞ്ഞദിവസം റോഡ് റോളര്‍ എത്തിച്ചിരുന്നു. ഈ വാഹനത്തിന്റെ അടിയില്‍പെട്ടായിരുന്നു വിനോദ് മരിച്ചത്.
പാര്‍ക്ക് ചെയ്തിരുന്ന റോഡ് റോളറിന് മുന്നില്‍ വിനോദ് കിടന്നുറങ്ങുകയായിരുന്നു. വാഹനം എടുക്കുവാന്‍ എത്തിയ ഡ്രൈവര്‍ വിനോദ് കിടന്നുറങ്ങുന്നത് ശ്രദ്ധിച്ചില്ല എന്നാണ് വിവരം. റോഡ് റോളര്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് പ്രകാശവും ഉണ്ടായിരുന്നില്ല. ഈ സ്ഥലത്ത് സ്ഥാപിച്ചിരുന്ന തെരുവ് വിളക്കുകള്‍ കത്തുന്നുണ്ടായിരുന്നില്ല എന്ന് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. ഒരാള്‍ വാഹനത്തിന്റെ മുന്നില്‍ കിടന്നുറങ്ങുന്ന വിവരം ശ്രദ്ധിച്ചില്ല എന്നാണ് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
അതേസമയം വിനോദ് മദ്യപിച്ചിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. വാഹനം മുന്നോട്ടു എടുത്തതോടെ വിനോദ് അതിനടിയില്‍ പെടുകയായിരുന്നു. വിനോദിന്റെ തലയിലൂടെയാണ് റോഡ് റോളര്‍ കയറി ഇറങ്ങിയത് എന്നാണ് വിവരം. അപകടം നടന്ന ഉടന്‍തന്നെ വിനോദം മരണപ്പെട്ടു എന്നാണ് സൂചനകള്‍.
നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സംഭവ സ്ഥലത്ത് എത്തി. മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം വാഹനത്തിന് അടിയില്‍പ്പെട്ട മരിച്ച വ്യക്തി ആരാണെന്ന് കാര്യത്തില്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല.