കൊല്ലം കണ്ണനല്ലൂരില്‍ മതില്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

New Update
amina

കൊല്ലം: കൊല്ലം കണ്ണനല്ലൂരില്‍ മതില്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. മുട്ടയ്ക്കാവില്‍ സ്വദേശി പള്ളിവടക്കേതില്‍ ആമിനയാണ് മരിച്ചത്. 45 വയസ്സായിരുന്നു.

Advertisment

പ്രദേശത്ത് ഇന്നലെ കനത്ത മഴയായിരുന്നു. വീട്ടുമുറ്റത്ത് വെള്ളക്കെട്ടുണ്ടായതിനെത്തുടര്‍ന്ന് വെള്ളം ഓവുചാലിലേക്ക് തുറന്നു വിടാനുള്ള ശ്രമത്തിനിടെയാണ്, ചുറ്റുമതില്‍ ആമിനയുടെ ദേഹത്തേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. 

രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അമിനയെ പുറത്തെടുക്കാനായത്. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Advertisment