ഇടപാടുകാ‍ർ അറിയാതെ അക്കൗണ്ടിൽ വന്നുപോയത് ഒരു കോടിയിലേറെ; ചെറുപൊയ്ക സര്‍വീസ് സഹകരണ ബാങ്കിനെതിരെ പരാതി

New Update
bank

കൊല്ലം: ചെറുപൊയ്ക സര്‍വീസ് സഹകരണ ബാങ്കില്‍ ഇടപാടുകാര്‍ അറിയാതെ അക്കൗണ്ടുകളിലേക്ക് ഒരു കോടിയിലേറെ രൂപ വന്നുപോയതിന്റെ തെളിവുകള്‍ പുറത്ത്‌. 

Advertisment

ബാങ്ക് അംഗം രമണന്റെയും ഭാര്യയുടെയും മക്കളുടെയും അക്കൗണ്ടുകളില്‍ ഒരുകോടിയിലേറെ രൂപ വരികയും അക്കൗണ്ട് ഉടമകള്‍ അറിയാതെ തിരിച്ചുപോവുകയും ചെയ്തു. ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് സഹകരണ രജിസ്ട്രാര്‍ക്കും വിജിലന്‍സിനും പരാതി നല്‍കിയെങ്കിലും നടപടിയില്ല.

കോണ്‍ഗ്രസ് ഭരിക്കുന്ന കൊല്ലത്തെ ചെറുപൊയ്ക സര്‍വീസ് സഹകരണ ബാങ്കിനെതിരെയാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. നാല് അക്കൗണ്ടുകളില്‍ നിന്നായി വലിയ സാമ്പത്തിക അഴിമതി നടന്നെന്നാണ് പരാതിക്കാരന്‍ പറയുന്നത്. 

കുടിശ്ശിക തീര്‍ക്കാനാണെന്ന് പറഞ്ഞ് തീയതിയും തുകയും എഴുതാതെ അഞ്ചോളം ബ്ലാങ്ക് വൗച്ചറുകള്‍ ഒപ്പിട്ടു നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ വൗച്ചര്‍ ഉപയോഗിച്ച് ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ചതായി കാണുന്നുണ്ട്. തുടര്‍ന്നാണ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. 

Advertisment