/sathyam/media/media_files/fvErnJHJ2o65bvHzrKJc.jpg)
കൊല്ലം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ വിട്ടയച്ചു.
വാഹനവ്യൂഹം ഹോണ്‍ മുഴക്കിയിട്ടും വഴിമാറാത്തതിനെ തുടര്‍ന്നാണ് കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത നാലു വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തത്. ചടയമംഗലം പൊലീസാണ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തത്.
ഇടുക്കിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ കൊല്ലം ചടയമംഗലത്തുവെച്ച് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസ്സമുണ്ടായത്. കസ്റ്റഡിയില്‍ എടുത്ത ശേഷമാണ് നാലു വിദ്യര്‍ത്ഥികളും കേള്‍വി പരിമിതിയുള്ളതും സംസാര ശേഷിയില്ലാത്തവരാണെന്നും പോലീസിന് മനസിലായത്.
പിന്നാലെ തിരുവനന്തപുരത്ത് നിന്ന് അധ്യാപകനെ വിളിച്ചു വരുത്തിയ ശേഷം എല്ലാവരെയും വിട്ടയയ്ക്കുകയായിരുന്നു. ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് വ്യക്തമായി കാണാനോ, കേള്‍ക്കാനോ സാധിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പോലീസിനോട് പറഞ്ഞത്.
ഇതേ യാത്രയില്‍ കൊല്ലം പത്തനാപുരം കല്ലുംകടവില്‍വെച്ച് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. അഗ്‌നിരക്ഷാസേനയുടെ വാഹനം നിയന്ത്രണം വിട്ട് തൂണില്‍ ഇടിക്കുകയായിരുന്നു. ഒരു അഗ്‌നിരക്ഷ സേന ഉദ്യോഗസ്ഥന് പരുക്കേറ്റു.