/sathyam/media/media_files/yxrG2gFHuCtHizJVAb67.jpg)
കൊല്ലം: ഉത്ര വധക്കേസിലെ പ്രതി സൂരജ് എസ് കുമാറിന് സ്ത്രീധന പീഡനക്കേസിൽ ജാമ്യം. വധക്കേസിൽ ഇരട്ട ജീവപര്യന്തം അനുഭവിക്കുന്നതിനാൽ സൂരജിന് പുറത്തിറങ്ങാൻ കഴിയില്ല. സൂരജിന്റെ പിതാവ് സുരേന്ദ്ര പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണ് സ്ത്രീധന പീഡനക്കേസിലെ മറ്റ് പ്രതികൾ. വധക്കേസിനൊപ്പം ഈ കേസും ക്രൈംബ്രാഞ്ചാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
അതേസമയം കേസിൽ ഉത്രയുടെ പിതാവ് വിജയസേനൻ, സഹോദരൻ വിഷ്ണു എന്നിവരുടെ സാക്ഷി വിസ്താരം പൂർത്തിയായി. പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ ഷിബ്ദാസും പ്രതികൾക്ക് വേണ്ടി അഡ്വ. അനീസ് തങ്ങൾ കുഞ്ഞുമാണ് കോടതിയിൽ ഹാജരായി.
മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ കേസിലാണ് സൂരജിനെ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് വിലയിരുത്തിയ കോടതി അഞ്ചം ലക്ഷം രൂപ പിഴയും വിധിച്ചു. 17 വർഷത്തെ തടവു ശിക്ഷ അനുഭവിച്ച ശേഷമാണ് പ്രതി ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. സൂരജിന്റെ പ്രായം പരിഗണിച്ചാണ് പ്രതിയെ വധശിക്ഷയിൽ നിന്നും ഒഴിവാക്കിയത്.