New Update
/sathyam/media/media_files/QqpVeQL690tbCDskBll8.jpg)
ഓച്ചിറ: ഐഎൻഎൽ അഖിലേന്ത്യാ ട്രഷററും സംസ്ഥാന ഉപാദ്ധ്യക്ഷനും ഓച്ചിറ സ്റ്റാർ ഹോസ്പിറ്റലിലെ ഡോക്ടറുമായ ഡോ: എഎ അമീൻ (70) നിര്യാതനായി.
Advertisment
രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആൻജിയോപ്ലസ്റ്റിക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓച്ചിറ സ്റ്റാർ ആശുപത്രിയിലെ സൈക്യാട്രിസ്റ്റായിരുന്നു. എംഇഎസ് സ്ഥാപകൻ പരേതനായ അബ്ദുൽ ഗഫൂറിന്റെ മകൾ ഫൗസിൻ അമീൻ ആണ് ഭാര്യ. മക്കൾ: ഡോ. ഫയാസ് അമീൻ, ഫാദിൽ അമീൻ.