റോഡരികിൽ യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പോലീസ്

പേരയം പൊട്ടിമുക്ക് മുളവന റോഡ് ആറാട്ടുചിറ ജയിംസ് ഫൗണ്ടേഷൻ റോഡിൽ കഴിഞ്ഞ ദിവസം 12 മണിക്കാണ് മൃതദേഹം കണ്ടെത്തിയത്.

New Update
death-2.jpg

കൊല്ലം: റോഡരികിൽ യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പടപ്പര ഫാത്തിമ ജം​ഗ്ഷൻ കുരിശടിക്കു സമീപമുള്ള സൂര്യ (23) ആണ് മരിച്ചത്. പേരയം പൊട്ടിമുക്ക് മുളവന റോഡ് ആറാട്ടുചിറ ജയിംസ് ഫൗണ്ടേഷൻ റോഡിൽ കഴിഞ്ഞ ദിവസം 12 മണിക്കാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment

മൃതദേഹം തുടർന്ന് വഴിയാത്രക്കാരാണ് പോലീസിൽ വിവരം അറിയിച്ചത്. യുവതിയുടെ മുഖത്തും കൈക്കും ​ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു. ഒഴിഞ്ഞ ടിന്നറിന്റെ കുപ്പി, തീപ്പെട്ടി, ബാഗ് എന്നിവയും സമീപത്ത് നിന്നും കണ്ട് കിട്ടിയിരുന്നു. യുവതി പേരയത്തെ കടയിൽ നിന്ന് ടിന്നർ വാങ്ങി ആളൊഴിഞ്ഞ സ്ഥലത്ത് എത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

സൂര്യ ‌ജനറൽ നഴ്‌സിം​ഗ് പൂർത്തിയാക്കി പോസ്റ്റ് ബിഎസ്‌സി നഴ്‌സിം​ഗിന് അഡ്മിഷൻ എടുത്തിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ്
മോർച്ചറിയിൽ.സംഭവത്തിൽ കുണ്ടറ പോലീസ് അന്വേഷണം ആരംഭിച്ചു.

death
Advertisment