പൊറോട്ടയും ബീഫും കടം നൽകിയില്ല; കൊല്ലത്ത് ഭക്ഷണത്തിൽ മണ്ണ് വാരി ഇട്ടതായി പരാതി

പൊരീക്കൽ സ്വദേശികളായ രാധ മകൻ തങ്കപ്പൻ എന്നിവർ നടത്തുന്ന എഴുകോൺ പരുത്തുംപാറയിലെ അക്ഷര ഹോട്ടലിലാണ് സംഭവം

New Update
1391451-.webp

കൊല്ലം: എഴുകോണിൽ പൊറോട്ടയും ബീഫ് കറിയും കടം നൽകാത്തതിനെ തുടർന്ന് ഭക്ഷണ സാധനങ്ങളിൽ മണ്ണു വാരിയിട്ടു. പൊരീക്കൽ സ്വദേശികളായ രാധ മകൻ തങ്കപ്പൻ എന്നിവർ നടത്തുന്ന എഴുകോൺ പരുത്തുംപാറയിലെ അക്ഷര ഹോട്ടലിലാണ് സംഭവം. പ്രതി പരുത്തുംപാറ സ്വദേശി അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

ഹോട്ടലിൽ എത്തിയ പരുത്തുംപാറ സ്വദേശിയായ അനന്തു, പൊറോട്ടയും ബീഫും കടം നൽകാൻ ആവശ്യപ്പെട്ടു. കടയുടമയായ തങ്കപ്പൻ കടം നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടർന്നാണ് അനന്തു ആക്രമണം നടത്തിയത്.

പ്രദേശത്തെ വ്യാപാരികൾ സംഭവം സ്റ്റേഷനിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് എഴുകോൺ പോലീസ് സ്ഥലത്തെത്തി. കട ഉടമയുടെ പരാതിയിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതിക്രമം നടത്തിയ അനന്തു.

 

 

hotel
Advertisment