കെെകുഞ്ഞുമായി സ്ലാബില്ലാത്ത ഓടയിലേക്ക് വീണു; യുവതിയുടെ കെെ ഒടിഞ്ഞു

വീഴ്ചയിൽ അഞ്ചുമാസം പ്രായമുള്ള മകൻ അക്ഷിതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൈ ഒടിഞ്ഞത്.

New Update
aamaaaja.jpg

കൊല്ലം: പുനലൂരിൽ സ്ലാബില്ലാത്ത ഓടയിലേക്ക് കൈക്കുഞ്ഞുമായി വീണ് യുവതിക്ക് പരിക്ക്. സംസ്ഥാന ഫാമിങ് കോര്‍പ്പറേഷന്റെ മുള്ളുമല ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരി അനിതയുടെ കൈ ഒടിഞ്ഞു. വീഴ്ചയിൽ അഞ്ചുമാസം പ്രായമുള്ള മകൻ അക്ഷിതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൈ ഒടിഞ്ഞത്.

Advertisment

കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപെട്ടു. ഐക്കരക്കോണം ചെങ്കുളം റോഡിൽ അക്ഷയ സെൻററിൽ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനിടെ ഇന്നലെയാണ് അപകടം. മൂന്നടി താഴ്ചയുള്ള ഓടയിലേക്ക് ആണ് വീണത്.

slab
Advertisment