‘വിവാഹം കച്ചവട മനസ്ഥിതിയോടെ നടത്തുന്ന പ്രവണത സമൂഹത്തിൽ വ്യാപകമാകുന്നു’: വനിതാ കമ്മീഷൻ

New Update
അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം: പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വനിതാ കമ്മിഷന്‍ അധ്യക്ഷ

കൊല്ലം: വിവാഹം കച്ചവട മനസ്ഥിതിയോടെ നടത്തുന്ന പ്രവണത സമൂഹത്തിൽ വ്യാപകമാകുന്നതായി വനിത കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി.

Advertisment

പ്രശ്ന പരിഹാരത്തിന് തദ്ദേശസ്ഥാപന തലത്തിലെ ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തമാക്കണം. സമിതികൾക്ക് നിയമപരമായ അംഗീകാരം നൽകണമെന്ന് സർക്കാരിന് ശിപാർശ നൽകിയിട്ടുണ്ടെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

കൊല്ലം കാപ്പാക്കട ജവഹർ ബാലഭവനിൽ നടന്ന ജില്ലാതല സിറ്റിംഗിൽ പരാതികൾ തീർപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷൻ അധ്യക്ഷ. സിറ്റിംഗിൽ 75 കേസുകളാണ് പരിഗണിച്ചത്. ഇതിൽ ഒമ്പത് കേസുകൾ പരിഹരിച്ചു. രണ്ടെണ്ണം റിപ്പോർട്ടിനും രണ്ടെണ്ണം കൗൺസിലിങ്ങിനും അയച്ചു. 62 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി.

Advertisment