സോളര്‍ ലൈംഗികാരോപണക്കേസിലെ പ്രധാന സൂത്രധാരന്മാര്‍ ഇപ്പോള്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നവര്‍ തന്നെ: ശരണ്യ മനോജ് ഉള്‍പ്പെടെയുള്ളവരാണ് പ്രധാനമായും കളിച്ചത്, ഗണേഷും ചേര്‍ന്ന ഗൂഢാലോചനയാണോയെന്ന് താനായിട്ട് പറയുന്നില്ലെന്ന് ഉഷ മോഹന്‍ദാസ്

New Update
kb ganesh kumar oommen chandy

കൊല്ലം: സോളര്‍ ലൈംഗികാരോപണക്കേസിലെ പ്രധാന സൂത്രധാരന്മാര്‍ ഇപ്പോള്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നവര്‍ തന്നെയാണു വ്യക്തമാക്കി കെ.ബി.ഗണേഷ്‌കുമാറിന്റെ സഹോദരി ഉഷ മോഹന്‍ദാസ് രംഗത്ത്.

Advertisment

ശരണ്യ മനോജ് ഉള്‍പ്പെടെയുള്ളവരാണ് പ്രധാനമായും കളിച്ചത്. ഗണേഷും ചേര്‍ന്ന ഗൂഢാലോചനയാണോ ഇതെന്ന് താനായിട്ട് പറയുന്നില്ലെന്ന് കേരള കോണ്‍ഗ്രസ്ബി (ഉഷ മോഹന്‍ദാസ് വിഭാഗം) ചെയര്‍പഴ്‌സനുമായ ഉഷ പറഞ്ഞു.

ഇവരുടെ തോന്ന്യാസങ്ങളുടെ ഉത്തരവാദിത്തം അന്തരിച്ച ബാലകൃഷ്ണപിള്ളയുടെ തലയിലേക്കു വലിച്ചിടരുതെന്നും കുടുംബത്തിന്റെ മാന്യത കാത്തുസൂക്ഷിക്കാന്‍ അച്ഛന്‍ ചിലതൊക്കെ ചെയ്തിട്ടുണ്ടെന്നും ഉഷ പറഞ്ഞു. പരാതിക്കാരിയെ സാമ്പത്തികമായി സഹായിച്ചിട്ടുമുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 

ശരണ്യ മനോജിന്റെ കൈവശമായിരുന്ന കത്ത് അച്ഛന്‍ വായിച്ചതാണ്. ഉമ്മന്‍ ചാണ്ടിക്കെതിരെ അതില്‍ മോശമായ ഒരു വാക്കു പോലുമില്ലെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. ജയിലില്‍ നിന്നിറങ്ങിയ പരാതിക്കാരി 3 മാസം മനോജിന്റെ കൊട്ടാരക്കരയിലെ വീട്ടിലാണു താമസിച്ചത്. അവിടെ വച്ചാകാം ഗൂഢാലോചന നടന്നതെന്നും ഉഷ പറയുന്നു.

Advertisment