സോപാനസംഗീതത്തിൽ ഏകദിന സെമിനാർ നടന്നു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
sopana sangeetham sopana sangeetham

പാലാ: രാമപുരം പത്മനാഭമാരാർ സ്മാരക ക്ഷേത്രവാദ്യകലാ പഠന ഗവേഷണ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ സോപാനസംഗീതം- ഒരു ശാസ്ത്രീയ വിശകലനം'' എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടന്നു. രാമപുരത്ത് വാര്യർ മെമ്മോറിയൽ യുപി സ്കൂളിൽ വച്ചു നടന്ന സെമിനാർ പ്രശസ്ത നാദസ്വര വിദ്വാൻ കലൈമാമണി തിരുവിഴ ജയശങ്കർ ഉദ്ഘാടനം ചെയ്തു.

Advertisment

ക്ഷേത്ര വാദ്യകലാചാര്യൻ കുടമാളൂർ മുരളീധര മാരാർ മുഖ്യ പ്രഭാഷണം നടത്തി. സോപാനസംഗീത വിദഗ്ദരായ അമ്പലപ്പുഴ വിജയകുമാർ, കൊട്ടാരം സംഗീത് മാരാർ,പന്തളം ഉണ്ണികൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു .

സമ്മേളനത്തിൽ പ്രശസ്ത സോപാനസംഗീത കലാകാരന്മാരായ കാവിൽ ഉണ്ണികൃഷ്ണ വാര്യർ,തൃക്കാമ്പുറം ജയൻമാരാർ, ഫെസ്റ്റിവൽ കോഡിനേഷൻ കമ്മിറ്റി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട്, രാമപുരം ക്ഷേത്രം ട്രസ്റ്റിയും കവിയുമായ നാരായണൻ കാരനാട്ട്, പത്ഭനാഭ മാരാർ വാദ്യകലാകേന്ദ്രം ഭാരവാഹികളായ പ്രാസാദ് മാരാർ, ശ്രീകുമാർ പിഷാരടി, മനോജ് മാരാർ,സുമേഷ് മാരാർ,മനുമോഹൻ തുടങ്ങിയവർ സംസാരിച്ചു.

one-day seminar sopana sangeetham
Advertisment