കോട്ടയം: ഇഞ്ചിയാനിയിൽ അയൽവാസിയുടെ കുത്തേറ്റ് യുവാവ് മരിച്ചു. ഇഞ്ചിയാനി ആലുംമൂട്ടിൽ ജോയൽ ജോസഫ് (28) ആണ് മരിച്ചത്. ജോയലിന്റെ അമ്മയുടെ കണ്മുന്നിൽ വെച്ചായിരുന്നു അയൽവാസിയായ ഒണക്കയം ബിജോയ് (43) കുത്തി കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജോയൽ സ്വന്തം പറമ്പിൽ പണിയെടുത്തുകൊണ്ടിരിക്കെയാണ് ബിജോയ് അവിടെ എത്തി വഴക്കുണ്ടാക്കുകയും പിന്നീട് കൊലപാതകത്തിൽ കലാശിച്ചതും. ജോയലിനെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിയും ഭാര്യയും മക്കളും ഏറെനാളായി പിരിഞ്ഞുതാമസിക്കുകയാണ്. അയൽവാസിയുമായുള്ള കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി വീട്ടിലും നാട്ടിലും കുഴപ്പക്കാരനാണെന്ന് നാട്ടുകാർ പറഞ്ഞു.