കോട്ടയം: ഈ മാസം തൃശ്ശൂരിൽ നടന്ന ഓക്സിജൻ സൺഡേ സൂപ്പർ സെയിൽ വൻ വിജയമായതോടെ സംസ്ഥാനത്ത് മലപ്പുറം, എറണാകുളം, കൊല്ലം ജില്ലകളിലെ ഓരോ ഷോറൂമുകളിൽ കൂടി സൺഡേ സൂപ്പർ സെയിൽ പ്രഖ്യാപിച്ച് ഓക്സിജൻ ഡിജിറ്റൽ ഗ്രൂപ്പ് രംഗത്ത്.
മലപ്പുറത്ത് കോട്ടയ്ക്കൽ ഓക്സിജൻ ഷോറൂമിലും എറണാകുളത്ത് ഇടപ്പള്ളി ഷോറൂമിലും കൊല്ലത്ത് പുനലൂർ ഷോറൂമിലും ആണ് ഈ ഞായറാഴ്ച (സെപ്തംബർ 17ന്) 12 മണിക്കൂർ 'ഓക്സിജൻ സൺഡേ സൂപ്പർ സെയിൽ' നടക്കുന്നത്.
വമ്പിച്ച വിലക്കുറവും ഇടിവെട്ട് ഓഫറുകളും സ്പോട്ട് വായ്പ, ഇഎംഐ സ്കീമുകളും ഉൾപ്പെടെയാണ് സൺഡേ സൂപ്പർ സെയിൽ നടക്കുക.
12 മണിക്കൂർ സൂപ്പർ സെയിൽ ഞായർ രാവിലെ 9 ന് ആരംഭിച്ച രാത്രി 9 വരെ നീണ്ടു നിൽക്കും. ഓക്സിജന്റെ മറ്റ് ഷോറൂമുകളിൽ നിന്നുൾപ്പെടെ പലമടങ്ങ് അധിക ജീവനക്കാരെയും സ്റ്റോക്കും ഉൾപ്പെടെ സജ്ജീകരിച്ചാണ് സൂപ്പർ സെയിൽ നടക്കുക. ഓൺലൈൻ ഫ്ലാഷ് സെയിലിന്റെ മോഡലിലാണ് ഓക്സിജൻ സൺഡേ സൂപ്പർ സെയിൽ അവതരിപ്പിക്കുന്നത്.
ഓക്സിജൻ ഓഫർ പൂരം !
സണ്‍ഡേ സൂപ്പർ സെയിലിലെ ഏറ്റവും ആകർഷക ഓഫർ 6490 രൂപയ്ക്ക് മുതൽ ലഭിക്കുന്ന സ്മാർട്ട് എൽഇഡി ടിവികളാണ്. ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ മാത്രമാണ് ഇതിനായി വിപണിയില്‍ ഇറക്കുക.
5990 മുതൽ വാഷിംഗ് മെഷീനുകൾ ലഭിക്കും. 1.5 ടണ്‍ 3 സ്റ്റാർ എസികൾ വെറും 25,990 രൂപ മുതൽ ലഭ്യമാകും. 19990 രൂപയ്ക്ക് മുതൽ ബ്രാൻഡഡ് ലാപ്ടോപ്പുകൾ റെഡി.
മൊബൈൽ ഫോണുകളുടെ വില 499 രൂപ മുതൽ ആരംഭിക്കും. ഹെഡ്സെറ്റുകൾ വെറും 49 രൂപ മുതൽ വിൽപ്പന നടക്കും. പുതിയ തരംഗമായ സ്മാർട്ട് വാച്ചുകൾ 699 രൂപ മുതൽ ലഭ്യമാകും.
വെറും 299 രൂപ മുതൽ അയേണ്‍ ബോക്സുകളും നോൺസ്റ്റിക് തവകളും സൂപ്പർ സെയിലിൽ വിറ്റഴിക്കും. ഇൻവെർട്ടറുകൾ 13999 രൂപ മുതലും പ്രിന്ററുകൾ 2499 രൂപ മുതലും ലഭ്യമാകും.
സാംസങ്ങ് സ്മാർട്ട് ഫോണുകൾക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവും ഏറ്റവും കുറഞ്ഞ ഇഎംഐ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സ്പോട്ട് വായ്പകൾക്കായി അതാത് ഷോറൂമുകളിൽ തന്നെ ബാങ്കിംങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓക്സിജന്റെ മേൽപ്പറഞ്ഞ മൂന്ന് ഷോറൂമുകളിൽ മാത്രമായിരിക്കും ഈ ഓഫറുകൾ ബാധകമാക്കുക.
മറ്റ് ഓക്സിജൻ ഷോറൂമുകളിൽ ഓണത്തിന് പ്രഖ്യാപിച്ച 'ആർപ്പോ ഓണം ഓഫറുകൾ' തുടരുകയാണ്.