Advertisment

ഫാ. അലക്സ് കൊരട്ടിയിൽ (83) നിര്യാതനായി

New Update
obit fr. alex korattiyil

കോട്ടയം: കോട്ടയം അതിരൂപതയിലെ വൈദികനായ ഫാ. അലക്സ് കൊരട്ടിയിൽ (83) നിര്യാതനായി. 1941 ജൂലൈ 1 ന് പേരൂർ ഇടവക കൊരട്ടിയിൽ ചാക്കോ - അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വൈദിക പരിശീലനത്തിനായി സെമിനാരിയിൽ ചേർന്ന് ആന്ധ്രയിലെ കടപ്പ നെല്ലൂർ രൂപതയ്ക്കുവേണ്ടി 1968 ഡിസംബർ 18-ാം തീയതി ബിഷപ് മാർ തോമസ് തറയിലിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. 

Advertisment

നെല്ലൂർ രൂപതയിലെ ഏതാനും വർഷത്തെ ശുശ്രൂഷകൾക്കുശേഷം കോട്ടയം അതിരൂപതയിൽ വൈദികനായി ചേരുകയും തേറ്റമല, മാലക്കല്ല്, കണ്ണങ്കര, നീറിക്കാട്, അരീക്കര, കല്ലറ, ചുങ്കം, ഒളശ്ശ എന്നീ പള്ളികളിൽ വികാരിയായി സേവനം ചെയ്യുകയും ചെയ്തു. 2011 മുതൽ കാരിത്താസ് വിയാനി ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

മൃതശരീരം സെപ്റ്റംബർ 19 ചൊവ്വാഴ്ച രാവിലെ 7.30 ന് വിയാനി ഹോമിലെത്തിച്ച് ഒപ്പീസു ചൊല്ലി പ്രാർത്ഥിച്ചതിനുശേഷം പേരൂരിലുള്ള സഹോദരൻ കൊരട്ടിയിൽ മാത്തുക്കുട്ടിയുടെ ഭവനത്തിലേക്ക് കൊണ്ടുപോകുന്നതാണ്. 10 മണിക്ക് ഭവനത്തിലെ പ്രാർത്ഥനയെ തുടർന്ന് 11 മണി മുതൽ പേരൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കുന്നതുമാണ്. ഉച്ചകഴിഞ്ഞ് 2.30 ന് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടും

സഹോദരങ്ങൾ: കെ.സി. ജോസഫ്, കെ.സി. ജോൺ, ചാച്ചമ്മ മത്തായി കാട്ടുപറമ്പിൽ കുടല്ലൂർ, സി. മേരി ജെയിംസ് എച്ച്.സി കൊട്ടിയം, ഫാ. തോമസ് കൊരട്ടിയിൽ എസ് വി ഡി, മാത്തുക്കുട്ടി കൊരട്ടിയിൽ, പരേതയായ പെണ്ണമ്മ ജോൺ മലയാറ്റൂർ, കിടങ്ങൂർ.

Advertisment