Advertisment

കോട്ടയം ജില്ലയില്‍ കൃഷിഭവനുകളിൽ ഇന്‍റേൺഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

New Update
micro planting

കോട്ടയം: കൃഷിഭവനുകളിൽ ഇന്‍റേൺഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിന്റെ കാർഷിക മേഖലയെ അടുത്തറിയാനും ഈ മേഖലയിൽ തൊഴിൽ നേടാനും / സംരംഭകരാകാനും താൽപ്പര്യമുള്ളവർക്ക് മികച്ച അവസരം. ക്രോപ് പ്ളാനിങ് ആൻഡ് കൾട്ടിവേഷൻ, കാർഷിക വിജ്ഞാന വ്യാപനം, അഡ്മിനിസ്ട്രേഷൻ, അനുബന്ധമേഖലകൾ എന്നിവയിൽ പ്രയോഗികപരിശീലനം നേടാനും കൃഷിഭവനുമായി ബന്ധപ്പെട്ട് ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, ഡാറ്റ അപ്ഡേഷൻ ഡാറ്റ എൻട്രി എന്നിവയെക്കുറിച്ച് അറിയാനും താല്പര്യം ഉള്ളവർക്ക് ഇന്റേൺഷിപ് അവസരം പ്രയോജനപെടുത്താം. 

Advertisment

യോഗ്യത: വി എച്ച് എസ് ഇ യിൽ (അഗ്രി) സർട്ടിഫിക്കറ്റ് ഉളളവരോ അഗ്രികൾച്ചർ/ഓർഗാനിക് ഫാമിംഗ് ഡിപ്ലോമ ഉളളവരോ ആകണം അപേക്ഷകർ. പ്രായം: 1/8/23ന് 18നും 41നുംഇടയ്ക്ക്. ഹോണറേറിയം: മാസം 5000/-രൂപ. കാലയളവ്:180 ദിവസം. www.keralaagriculture.gov.in വഴി സെപ്റ്റംബർ 19 വരെ അപേക്ഷിക്കാം.

കോട്ടയം ജില്ലയിലെ 79 കൃഷിഭവനുകളിലും ഇന്റേൺഷിപ് നുവേണ്ടി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഏറ്റവും അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക. എന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ, കോട്ടയം.

Advertisment