ചമ്പക്കര ആശ്രമംപടി ഗുരുദേവക്ഷേത്രത്തിലെ മോഷണം: മധ്യവയസ്കൻ അറസ്റ്റിൽ

New Update
manoj at crime

കറുകച്ചാൽ: ചമ്പക്കര ആശ്രമം പടിയിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ചമ്പക്കര അഞ്ചാനിയിൽ വീട്ടിൽ മനോജ് കുമാർ എ.റ്റി (50) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

ഇയാൾ കഴിഞ്ഞ ദിവസം രാത്രിയിൽ  കറുകച്ചാൽ ചമ്പക്കര ആശ്രമംപടി ഭാഗത്തുള്ള  ഗുരുദേവക്ഷേത്രത്തിന്റെ ശ്രീകോവിലും, തുടർന്ന് ഓഫീസ് ഹാളും കുത്തിത്തുറന്ന് പൂജാ പാത്രങ്ങളും, വിളക്കുകളും, ഓട്ടുരുളിയും ഉൾപ്പെടെ 15,000 രൂപയോളം വില വരുന്ന സാധനങ്ങളും, ഓഫീസിൽ  സൂക്ഷിച്ചിരുന്ന പണവും മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന്  കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയുമായിരുന്നു.

കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ മഹേഷ് കുമാർ, സി.പി.ഓ മാരായ അൻവർ കരീം, തോമസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ കറുകച്ചാൽ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.

Advertisment