Advertisment

കൊഴുവനാൽ ഗ്രാമപഞ്ചായത്തില്‍ ഫീൽഡ് സർവ്വെയർ നിയമനം - അപേക്ഷ ക്ഷണിച്ചു

land surveyor

കൊഴുവനാല്‍: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 22/03/2023 തീയതിയിലെ 177/2023/LSGD നം ഉത്തരവ് പ്രകാരം കൊഴുവനാൽ ഗ്രാമപഞ്ചായത്തിന്റെ വസ്തു നികുതി (കെട്ടിട നികുതി) പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീൽഡ് സർവ്വെ നടത്തുന്നതിനായി യോഗതയുളളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 

Advertisment

29/09/2023 തീയതിയിൽ ഉച്ചക്ക് ശേഷം 3 മണിയ്ക്ക് മുമ്പായി അപേക്ഷകൾ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.

യോഗ്യത: ഡിപ്ലോമ (സിവിൽ) / ഐ.ടി.ഐ (ഡ്രാഫ്റ്റ്മാൻ സിവിൽ / സർവ്വെയർ) / ബി.ടെക്ക് (സിവില്‍).

അപേക്ഷയോടൊപ്പം വ്യക്തി വിവരണ രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പ് എന്നിവ സമർപ്പിക്കേണ്ടതാണ്.

സ്വന്തമായി ലാപ് ടോപ്പ് / മൊബൈൽ ഫോൺ, ടൂവീലർ എന്നിവ ഉളളവർ, മലയാളവും ഇംഗ്ലീഷും ഡേറ്റാ എൻട്രി പ്രാവീണ്യം ഉള്ളവർ എന്നിവർക്ക് മുൻഗണന.

ഒരു കെട്ടിടത്തിന്റെ വിവരശേഖരണത്തിനും ഡേറ്റാ എൻട്രിക്കുമായി പരമാവധി 30/- രൂപാ നിരക്കിൽ തുക അനുവദിക്കുന്നതാണ്.

Advertisment