ഒരുമ ചാരിറ്റബിൾ സൊസൈറ്റി വിവിധ രോഗവസ്ഥയിൽ ഉള്ളവര്‍ക്ക് ചികിത്സാ സഹായം നൽകി

New Update
oruma charitable society

ഞീഴൂർ: ഒരുമ ചാരിറ്റബിൾ സൊസൈറ്റി വിവിധ രോഗവസ്ഥയിൽ ഉള്ള രോഗികൾക് ചികിത്സാ സഹായം നൽകി. ജന്മനാ അസുഖബാധിതനായ ആരുഷിനെ അച്ഛൻ സനി പി.കെ പറക്കാട്ടുകുന്നേൽ മുതുകുളം നോർത്ത് പിറവവും അമ്മ ജിൻസി ജോർജും ആണ് ഒരുമയിൽ എത്തിച്ചത്. ഞീഴൂർ ശാന്തിപുരം 1 -ാം വാർഡിൽ താമസിച്ചിരുന്ന ജിൻസി ജോർജിന്റെ രണ്ടാമത്തെ കുട്ടി ആയ ആരുഷ്  ജന്മനാ ശ്വാസകോശത്തിൽ കുമിളകൾ ഉണ്ടാകുന്ന അസുഖം ആയിരുന്നു.

Advertisment

oruma charitable society-

സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടിയുടെ ഓപ്പറേഷൻ അമൃത ഹോസ്പിറ്റലിൽ ചികിത്സാ നടത്തുന്നതിന് ചികിത്സാ സഹായ ഒരുക്കിയത് സൗഹൃദ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്‌ സധനന്റെ നേതൃത്വത്തിൽ ആയിരുന്നു. ഈ കുടുംബത്തിന് കഴിവത് പോലെ ചികിത്സാ സഹായം നൽകണം എന്ന സധനന്റെയും മറ്റും അഭ്യർത്ഥന മാനിച്ചും കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മനസിലാക്കി ആരുഷിനും, ഞീഴൂർ ഗ്രാമപഞ്ചായത്തിലെ ജോബി കുര്യൻ കുന്നേൽ കെ. എസ് പുരം, അന്നമ്മ തേക്കിൻകാട്ടിൽ. അമ്മിണി രാജൻ മാടഞ്ചിറയിൽ, ഭാസ്കരൻ മലയിൽ പാഴ്ത്തുരുത് എന്നിവർക്കും ആണ് ചികിത്സ സഹായം നൽകിയത്.

Advertisment