കേരള സർക്കാരിന്റെ ഔദ്യോഗിക പോർട്ടലിൽ നിന്നും അഡീഷണൽ ചീഫ് സെക്രട്ടറിമാരുടെ ഈമെയിൽ വിലാസം നീക്കം ചെയ്തു

New Update
official web portal kerala government

കുറവിലങ്ങാട്: സർക്കാരിന്റെ വികസന നയം സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലിലും. കാലങ്ങളായി അനുവർത്തിച്ചു പോന്നിരുന്ന വകുപ്പ് സെക്രട്ടറിമാരുടെ ഈമെയിൽ വിലാസം പ്രസിദ്ധീകരിണമാണ് നിർത്തലാക്കിയത്. സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലിൽ നിന്നും അഡീഷണൽ ചീഫ് സെക്രട്ടറിമാരുടെ ഈമെയിൽ വിലാസം നീക്കം ചെയ്തത് സംബന്ധിച്ച് സർക്കാർ തലത്തിൽ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.

Advertisment

പൊതു ജനങ്ങൾക്ക് വേണ്ടിയാണ് സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലിൽ മന്ത്രിമാരുടെയും, വകുപ്പ് മേധാവികളുടെയും ഫോൺ നമ്പറുകളും, ഈമെയിൽ വിലാസങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ളത്. മന്ത്രിമാരുടെയും, വകുപ്പ് മേധാവികളുടെയും ഈമെയിൽ വിലാസം സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടലിൽ നിന്നും ഉപകാരപ്രദമായിരുന്നത് പ്രവാസികളായിരുന്ന വിദേശ മലയാളികൾക്കായിരുന്നു.

kerala government official web portal

ജില്ലാ തലത്തിലുള്ള സർക്കാർ ഓഫിസുകളിൽ നൽകുന്ന അപേക്ഷകളുടെയും, പരാതികളുടെയേയും പകർപ്പുകൾ സെക്രട്ടറിയേറ്റിലെ ഉന്നത വകുപ്പ് മേധാവികളുടെ കാര്യാലയത്തിൽ പകർപ്പുകൾ ഈമെയിൽ വിലാസത്തിൽ നൽകിയാൽ അഡീഷണൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അപേക്ഷയിലെയും, നിവേദനങ്ങളുടെയും നടപടിക്രമങ്ങൾ നിരീക്ഷിക്കുകയും പൊതുജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചിരുന്നു.

ജനങ്ങളുടെ ആവശ്യങ്ങൾ ഗൗരവമായി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള സാധാരണ പൗരൻ അവകാശമാണ് സർക്കാർ ഔദ്യോഗിക വെബ് പോർട്ടലിൽ നിന്നും ഉന്നതതല ചീഫ് സെക്രട്ടറിമാരുടെ ഈമെയിൽ വിലാസം നീക്കം ചെയ്തത് വഴി നടപ്പിലാക്കിയിരിക്കുന്നത്.

Advertisment