പുരോഗമന കലാസാഹിത്യസംഘം പാലാ ഏരിയ സമ്മേളനം കടപ്പാട്ടൂര്‍ ഇഎംഎസ് മന്ദിരത്തിൽ നടന്നു

New Update
purogamana kala sahithya sangham pala

പാലാ: പുരോഗമന കലാസാഹിത്യസംഘം പാലാ ഏരിയ സമ്മേളനം ഇഎംഎസ് മന്ദിരത്തിൽ വച്ച് നടന്നു. സമ്മേളനം സംഘം ജില്ലാ സെക്രട്ടറി ആർ പ്രസന്നൻ ഉദ്ഘാടനം ചെയ്തു. സംഘം സംസ്ഥാന കമ്മിറ്റി അംഗം വി.ജി.ശിവദാസ് സംഘടന റിപ്പോർട്ടും ഏരിയ സെക്രട്ടറി അഡ്വക്കേറ്റ വി.ജി. വേണുഗോപാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ പ്രസിഡൻറ് എ.എസ് ചന്ദ്രമോഹനൻ അധ്യക്ഷത വഹിച്ചു. 

Advertisment

purogamana kala sahithya sangham pala-2

നാരായണൻ കാരനാട്ട്, സതീഷ് കുമാർ, ജോർജ് പി.എം എന്നിവർ ഗാനങ്ങൾ ആലപിച്ചു. കെ.ജെ ജോൺ, പി.എം. ജോസഫ്, എം.ജി രാജു, സതീഷ് മണർകാട് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.

purogamana kala sahithya sangham pala-3

ഗ്രാമീണ ഗ്രന്ഥശാലകളുടെ ജനാധിപത്യപരമായ ഉള്ളടക്കം തകർക്കുവാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തെ പ്രതിഷേധിച്ചുകൊണ്ട് സമ്മേളനം പ്രമേയം പാസാക്കി. പ്രസിഡണ്ടായി എ.എസ് ചന്ദ്രമോഹനനെയും സെക്രട്ടറിയായി അഡ്വക്കേറ്റ് വി.ജി. വേണുഗോപാലിനെയും തെരഞ്ഞെടുത്തു.

Advertisment