/sathyam/media/media_files/xob5GJHiNZFbLxSVrA77.jpg)
കുറവിലങ്ങാട്: മദ്ധ്യ കേരള ഫാർമർ പ്രൊഡ്യൂസർ (എം.എഫ്.സി) കമ്പനിയുടെ നേതൃത്വത്തിൽ കുട്ടനാടൻ പാടശേഖരങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് അത്യാധുനിക വളമായ നാനോ യൂറിയ ഏരിയൽ സ്പ്രേ നാളെ രാവിലെ കുമരകത്ത് നടത്തപ്പെടുന്നു. അതോടൊപ്പം ജൈവ കീടനാശിനികളും തളിക്കുന്നു.
പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ഡ്രോണാണ് വളവും, കീടനാശിനികളും പാടശേഖരത്തിൽ തളിക്കാന്‍ ഉപയോഗിക്കുന്നത്. ഒരേസമയം ഒരു കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ സ്വയം പറന്ന് വളവും കീടനാശിനികളും തളിക്കാന്‍ ഈ ഡ്രോണിന് ശേഷിയുണ്ട്.
കോട്ടയം ജില്ലയിൽ കാർഷിക വികസനത്തിന് സ്വന്തമായി ഡ്രോൺ ഉള്ളത് കുറവിലങ്ങാട്ടെ മദ്ധ്യ കേരള ഫാർമർ പ്രൊഡ്യൂസർ കമ്പനിക്കാണ്. പതിനായിരകണക്കിന് ഹെക്ടർ പാടശേഖരത്തിൽ ആധുനിക വളവും കീടനാശിനികളും ഡ്രോൺ ഉപയോഗിച്ച് തളിക്കുമ്പോൾ നെൽകർഷകർക്ക് കൃഷി ചെലവ് കുറയ്ക്കാൻ കഴിയും.
ഇത് മദ്ധ്യ കേരളത്തിലെ നെൽകർഷകർക്ക് വലിയ ഒരു ഉത്തേജനമായിരിക്കും. കർഷകരുടെ ക്ഷേമത്തിനായി എം.എഫ്.സി കമ്പനി ഉൽപാദിപ്പിക്കുന്ന കാർഷിക മൂല്ല്യവർദ്ധിത ഉൽപ്പന്നങ്ങൾ ശേഖരിച്ച് കമ്പനിയുടെ കോഴായിലുള്ള ഷോപ്പിൽ വില്പന നടത്തിവരുന്നുവെന്ന് കമ്പനി ചെയർമാൻ ജോർജ് കുളങ്ങര, തോമസ് കണ്ണന്തറ, ജോൺസൺ പുളിക്കീൽ, മനോജ് എം.വി, തോമസ് ജേക്കബ്, ബെന്നി മാത്യു, ബോബൻ മണിക്കാംമല, സി.ഇ.ഒ അനീഷ് തോമസ് എന്നിവർ സംയുക്ത പത്രസമ്മേളനത്തിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us