/sathyam/media/media_files/Kl6RQp0rA57PsNMSjZi6.jpg)
കോട്ടയം: ഒക്ടോബര്‍ 8 ഞായറാഴ്ച നടക്കുന്ന കീഴൂർ സഹകരണ ബാങ്ക് ഇലക്ഷനിൽ കേരളാ തൃണമൂൽ കോൺഗ്രസ് പാർട്ടി മനസാക്ഷി വോട്ട് ചെയ്യാൻ തീരുമാനിച്ചു. കഴിഞ്ഞ ഇലക്ഷനിൽ മുഴുവൻ സീറ്റിലും ജയിച്ചവർ സ്വന്തം താല്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എല്‍ഡിഎഫ്/യുഡിഎഫ് അധികാര കൈമാറ്റം നടത്തിയത് സഹകാരികളെ പരിഹസിക്കലാണന്ന് യോഗം വിലയിരുത്തി.
കർഷകരുടെയും കൂലിപണിക്കാരുടെയും സാധാരണക്കാരുടെയും ആശ്രയകേന്ദ്രമായ നമ്മുടെ ബാങ്കിൽ വിദ്യാസമ്പന്നരും മൂല്യബോധം സൂഷിക്കുന്നവരും സാധാരണക്കാരോട് കാരുണ്യമുള്ളവരും അധികാരത്തിൽ കയറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്നും യോഗം വിലയിരുത്തി.
തൃണമൂൽ കോൺഗ്രസ് കീഴൂർ മേഖല എക്സിക്യൂട്ടീവ് കമ്മറ്റി തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ് സലിൻ കൊല്ലംകുഴി ഉദ്ഘാടനം ചെയ്തു. തൃണമൂൽ കോൺഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് വിൽസൺ പുഞ്ചയിൽ അദ്ധ്യക്ഷത വഹിച്ചു. അൽബട്ട് കീഴൂർ, സുന്ദരൻ കെ പി തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us