/sathyam/media/media_files/3Tr5hVjubjPUJfKQ37sO.jpg)
കുറവിലങ്ങാട്: കൃഷിഭവന്റെയും, ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രത്തിന്റയും നേതൃത്വത്തിൽ ബാപ്പുജി സ്വാശ്രയ സംഘം സംഘടിപ്പിക്കുന്ന മണ്ണറിവ് സെമിനാറും സൗജന്യ മണ്ണ് പരിശോധനക്യാമ്പും സൗജന്യ പച്ചക്കറി വിത്ത്, തൈ വിതരണവും നാളെ കോഴാ ബാപ്പുജി നഗറിൽ നടക്കും.
സെമിനാർ പഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി ഉദ്ഘാടനം ചെയ്യും.ബാപ്പുജി സ്വാശ്രയ സംഘം പ്രസിഡണ്ട് ജോയ് കെ ജെ അധ്യക്ഷത വഹിക്കും. സൗജന്യ തൈ വിതരണത്തിൻറെ ഉദ്ഘാടനം പഞ്ചായത്തംഗം ജോയ്‌സ് ആശാരി പറമ്പിൽ നിർവഹിക്കും.
ജില്ലാ മണ്ണ് പരിശോധനാകേന്ദ്രം അസി.സോയിൽ കെമിസ്റ്റ് സ്നേഹലത മാത്യൂസ് മണ്ണ് സംരക്ഷണവുമായി ബന്ധപ്പെട്ട സെമിനാർ നയിക്കും. കൃഷി ഓഫീസർ പാർവതി ആർ. കൃഷിയറിവുകൾ പങ്കിടും. തുടർന്ന് കാർഷിക ചർച്ചകൾക്ക് അസിസ്റ്റൻറ് കൃഷി ഓഫീസർ സാബു ഒറ്റക്കണ്ടം നേതൃത്വം കൊടുക്കും.
ബാപ്പുജി സെക്രട്ടറി വിഷു കെ.വി. കോഡിനേറ്റർമാരായ ജെയിംസ് ഈഴറേട്ട്, രാജു ആശാരിപറമ്പിൽ, ബോബിച്ചൻ നിധീരി, ജിജോ വടക്കേടം എന്നിവർ പ്രസംഗിക്കും.
സെമിനാറിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും നൽകും. സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കോഴാ നരിവേലിൽ രാജു ആശാരിപറമ്പിലിന്റെ ഭവനാങ്കണത്തിൽ എത്തണമെന്ന് ബാപ്പുജി ഭാരവാഹികൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us