സ്തുത്യർഹ സേവനത്തിൻ്റെ പുരസ്‌കാരനിറവിൽ സിസ്റ്റർ ത്രേസ്യാമ്മ

New Update
sr. thresiamma honoured

തെള്ളകം: കൊച്ചിയിൽ വച്ച് നടന്ന ആദ്യ ഇന്റർനാഷണൽ ഫിസിയോതെറാപ്പി കോൺഫറൻസിൽ പുരസ്‌ക്കാര നേട്ടവുമായി കാരിത്താസ് ഫിസിയോതെറാപ്പി വിഭാഗം മേധാവിയും കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അംഗവുമായ സിസ്റ്റർ ത്രേസ്യാമ്മ. 

Advertisment

കാരിത്താസ് ഫിസിയോതെറാപ്പി വിഭാഗത്തിന്റെ ആരംഭം മുതൽ 25 വർഷങ്ങളായി സിസ്റ്റർ നടത്തിയ സ്തുത്യർഹ സേവനത്തെ മാനിച്ചാണ് ഈ അംഗീകാരം. മംഗലാപുരം മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും പഠനം പൂർത്തിയാക്കി കോട്ടയം എസ്എംഇ കോളേജിലെ സേവനത്തിന് ശേഷം കാൽ നൂറ്റാണ്ടോളം കൃത്യമായ വീക്ഷണത്തോടെ സിസ്റ്റർ ത്രേസ്യമ്മ നിർവഹിച്ച സേവനങ്ങളാണ് കാരിത്താസ് ഫിസിയോതെറാപ്പി വിഭാഗത്തെ മികച്ചതാക്കിയത്.

18 പേരടങ്ങുന്ന  കാരിത്താസ് ഫിസിയോതെറാപ്പി വിഭാഗത്തിൽ 24 മണിക്കൂറും പൂർണ സജ്ജമാണ്. അന്താരാഷ്ട്ര തലത്തിൽ തന്നെ ആദ്യമായി സംഘടിപ്പിച്ച ഈ കോൺഫറൻസിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും ഫിസിയോതെറാപ്പി വിദഗ്ദ്ധര്‍ പങ്കെടുത്തു.

Advertisment