പെരുവയിൽ തെരുവുനായ ശല്യം രൂക്ഷം

New Update
street dogs-2

പെരുവ: മുളക്കുളം പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നതായി പരാതി. ഓരോ റോഡിലും വെയിറ്റിംഗ് ഷെഡുകളിലും നായകൾ താവളമടിക്കുന്നത് യാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും ഭീഷണിയായിരിക്കുകയാണ്. സ്കൂളിൽ പോകുന്ന കുട്ടികൾക്കു നേരെ നായകൾ ചാടിച്ചെല്ലുന്നതും പതിവായിരിക്കയാണ്.

Advertisment

റോഡരികുകളിൽ മാലിന്യം തള്ളുന്നതും തെരുവുനായകളുടെ പുനരധിവാസത്തിന് പഞ്ചായത്ത് തുനിയാത്തതുമാണ് വർദ്ധിച്ച നായശല്യത്തിന് കാരണമെന്ന് ജനകീയ സമിതിക്ക് വേണ്ടി സലിൻ കൊല്ലംകുഴി അഭിപ്രായപ്പെട്ടു.

ഉൾപ്പേടി കൂടാതെ കുട്ടികൾക്കും സ്ത്രീകൾക്കും മുളക്കുളം പഞ്ചായത്തിലൂടെ സഞ്ചരിക്കുവാൻ പഞ്ചായത്ത് മുൻകൈ എടുക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. 

Advertisment