New Update
/sathyam/media/media_files/cTCQawR9iD5Kv4Oc5k4E.jpg)
പാലാ: പാലാ അല്‍ഫോന്‍സാ കോളേജ് ബർസാറും കരൂര്‍ ഇടവക ദേവാലയത്തിലെ അസി. വികാരിയുടെ ചുമതലയും വഹിച്ചിരുന്ന ഫാ. ജോസഫ് പുലവേലില്‍ നിര്യാതനായി. 2 വര്‍ഷമായി കരൂര്‍ ദേവാലയത്തില്‍ ആയിരുന്നു താമസം.
Advertisment
വെള്ളിയാഴ്ച രാവിലെ 8 മണിക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയിൽ നിന്ന് മൃതദേഹം മേവിടയിലുള്ള സഹോദരന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. തുടർന്ന് 9.30 ന് അൽഫോൻസാ കോളേജിൽ ദർശനത്തിന് വയ്ക്കും. 10.15 ന് കരൂർ പള്ളിയിലും 11 മണിക്ക് ഇടവകയായ കുറവിലങ്ങാട്ട് ജേഷ്ഠ സഹോദരന്റെ ഭവനത്തിൽ വയ്ക്കും. ഉച്ചയ്ക്ക് 1.30 ന് സംസ്കാരകർമ്മങ്ങൾ ആരംഭിക്കും. 2.30 ന് കുറവിലങ്ങാട് പള്ളിയിൽ വി.കുർബാനയോട് കൂടെ സംസ്കാരകർമ്മങ്ങൾ പൂർത്തിയാക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us