അനധികൃതമായി പാലാ മുൻസിപ്പാലിറ്റി പ്രവർത്തന അനുമതി നൽകിയ വർക്ക്ഷോപ്പിന്‍റെ ലൈസൻസ് റദ്ദാക്കണം: സജി മഞ്ഞക്കടമ്പിൽ

New Update
kerala congress protest

പാലാ: കൊമേഴ്സ്യൽ പർപ്പസിനായി കെട്ടിടം പണിയുന്നതിന് പാല മുൻസിപ്പാലിറ്റിയിൽ നിന്നും പെർമിറ്റ് വാങ്ങിയശേഷം പണി പൂർത്തിയാക്കിയതിനു ശേഷം കെട്ടിട ഉടമകളുടെ താല്പര്യപ്രകാരം ഇൻഡസ്ട്രിയൽ പര്‍പ്പസ് ആയി മാറ്റുന്നതിന് പാലാ മുനിസിപ്പൽ അധിക്യതർ ഓട്ടോമൊബൈൽ വർക്ക്ഷോപ്പും സർവീസ് സ്റ്റേഷനും നടത്താൻ അനുമതി നൽകിയിരിക്കുന്നത് വൻസാമ്പത്തിക ഇടപാടിന്റെ അടിസ്ഥാനത്തിലാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. ഈ സ്ഥാപനത്തിന്റെ ലൈസൻസ് ഉടൻ റദാക്കാൻ പാലാ മുൻസിപ്പാലിറ്റി തയാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment

മൂന്നാനിയിൽ മാരുതി ഇൻഡസ് ഷോറൂം എന്ന് പറഞ്ഞ് നിർമ്മാണം നടത്തിയ കെട്ടിടത്തിൽ പാലായിൽ വെള്ളപ്പൊക്ക സമയത്ത് ഏറ്റവും ആദ്യം വെള്ളം കയറുന്ന സ്ഥലമാണെന്ന് റവന്യു ഡിപ്പാർട്ട്മന്റ് സൂചന ബോർഡ് സ്ഥാപിച്ചിരിക്കുന്നത് അവഗണിച്ചാണ് ഈ സ്ഥാപനത്തിന്  സർവീസ് സ്റ്റേഷനായി ഇപ്പോൾ പ്രവർത്തനം ആരംഭിക്കാൻ പാലാ മുൻസിപ്പാലിറ്റി പെർമിറ്റ് നൽകിയിരിക്കുന്നത്.

15 മീറ്റർ ദുരത്തിലുള്ള മീനച്ചിലാറിന്റ കൈത്തോടയ മൂന്നാനി തോടും, ചെത്തിമറ്റം വിൻസെൻഷ്യൻ സെമിനാരിയുടെയും, നാട്ടുകാരുടെയും കുടിവെള്ള കിണറുകൾ ഇതു മൂലം മലിനമാക്കപ്പെടും. നിരവധി കുടിവെള്ള പദ്ധതികൾക്കും ഈ സ്ഥാപനം ദേഷകരമായി ബാധിക്കും എന്നതിനാൽ പാലാ എംഎൽഎ മാണി സി കാപ്പൻ ഒഴികെ ഒരു ജനപ്രതിനിധിയും നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഈ അനധികൃത സ്ഥാപനത്തിന് പ്രവർത്തന അനുമതി നൽകരുത് എന്ന് കാട്ടി സർക്കാരിന് കത്ത് നൽകാത്തത് വഞ്ചനയാണെന്നും, ഭരണകക്ഷിക്കാരയ എംപിമാർ ഉൾപ്പടെയുള്ളവരുടെ ഈ സ്ഥാപനത്തോടുള്ള കൂറാണ് ഈ നടപടിയിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നതെന്നും സജി ആരോപിച്ചു.

kerala congress protest-2

അനധികൃതമായി ചെത്തിമറ്റത്ത് മുൻസിപ്പാലിറ്റി നിർമ്മാണ അനുമതി നൽകിയിരിക്കുന്ന വർക്ക്ഷോപ്പിനും, സർവീസ് സ്റ്റേഷന്റെയും പ്രവർത്തനം നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് പാല ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാനിയിൽ നടത്തിയ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് പാലാ ടൗൺ പ്രസിഡണ്ട് ജോഷി വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട് മുഖ്യ പ്രസംഗം നടത്തി. ജെഎസ്എസ് നിയോജകമണ്ഡലം സെക്രട്ടറി കെ ഗോപി സമരത്തിന് പിന്തുണ അർപ്പിച്ച് പ്രസംഗിച്ചു.

വാർഡ് കൗൺസിലർ ലിജി ബിജു, കൗൺസിലർമാരയ ജോസ് എടേട്ട്, സിജി ടോണി, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, സ്റ്റിയറിങ് കമ്മിറ്റിയംഗം ബാബു മുകാലാ, ജോസ് വേരനാനി, ഷാബു പൂവേലിൽ, കെ.സി. കുഞ്ഞുമോൻ, നിധിൻ സി. വടക്കൻ, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ, മുൻസിപ്പൽ കൗൺസിലർമാരയ, ഷിനു പാലത്തുങ്കൽ, ഡിജു സെബാസ്റ്യൻ, നോയൽ ലൂക്ക്, ടോം ജോസഫ്, കെ.എം. കുര്യൻ കണ്ണംകുളം, സന്തോഷ് മൂക്കിലിക്കാട്ട്, മെൽമ്പിൻ പറമുണ്ട, റിജോ ഒരപ്പുഴക്കൽ, ജസ്റ്റ്യൻ പാറപ്പുറം, ജോസഫ് പുളിക്കൽ, ജോസു ഷാജി. തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment