/sathyam/media/media_files/7VhwYWh7iTkkvkQDS3Me.jpg)
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് സംഘടിപ്പിക്കുന്ന 7 -ാമത് ജിത്തു മെമ്മോറിയൽ ഇന്റർ കോളേജിയറ്റ് ഫുട്‍ബോൾ ടൂർണമെന്റ് ഒക്ടോബർ 10 മുതൽ 13 വരെ തിയതികളിൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.
ടൂർണ്ണമെന്റിൽ സെൻറ് ജോർജ് കോളേജ് അരുവിത്തുറ, ബിവിഎം ഹോളി ക്രോസ് കോളേജ് ചേർപ്പുങ്കൽ, ഏറ്റുമാനൂരപ്പൻ കോളേജ് ഏറ്റുമാനൂർ, സെന്റ് തോമസ് കോളേജ് പാലാ, സെന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി, സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ, ദേവമാതാ കോളേജ് കുറവിലങ്ങാട്, മാർ ആഗസ്തീനോസ് കോളേജ് രാമപുരം എന്നീ ടീമുകൾ മാറ്റുരക്കുന്നു.
ടൂർണ്ണമെന്റ് ഉദ്‌ഘാടനം ഒക്ടോബർ 10 ചൊവ്വാ 3:30 ന് കോട്ടയം ജില്ലാ ഫുട്‍ബോൾ അസോസിയേഷൻ സെക്രട്ടറി ലിജു ജോർജ് നിർവ്വഹിക്കും. കോളേജ് മാനേജർ റവ :ഡോ ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യഷത വഹിക്കും. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ്, ടൂർണ്ണമെന്റ് കോ ഓർഡിനേറ്റർ മനോജ് ചീങ്കല്ലേൽ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. ടൂർണ്ണമെന്റ് ജേതാക്കൾക്കും റണ്ണേഴ്‌സ് അപ്പിനും ജിത്തു മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും നൽകും.
റിപ്പോര്‍ട്ട്: തോംസണ്‍ അഗസ്റ്റിന്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us