കീഴൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്വല വിജയം

New Update
keezhoor co-operative bank

കടുത്തുരുത്തി: കീഴൂർ സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്വല വിജയം. പതിമൂന്ന് സിറ്റിലും യുഡിഎഫ് സ്ഥാനർത്ഥികൾ വിജയിച്ചു.

Advertisment

ജെയിംസ് വർഗീസ്, ജോമോൻ തോമസ്, ബിജു.ടി.കെ, മാത്യു ജോസഫ്, എം.എ.ലൂക്കോസ്, വി.സി.വർഗീസ്, ഷാജി കെ.വി, ഹരികുമാർ പി.കെ, കെ.പ്രേമ, ഷൈല തോമസ്, സിജി മാത്യു, അനിൽ കുമാർ, മാത്യു കരികുളം എന്നിവരാണ് വിജയിച്ചത്.

യുഡിഎഫ്.ഭരിച്ചുകൊണ്ടിരുന്ന ബാങ്ക് കേരള കോൺഗ്രസ് മുന്നണി വിട്ടതോടെ കോൺഗ്രസിലെ രണ്ടംഗങ്ങൾ ചേർന്ന് ഭരണം അട്ടിമറിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം യുഡിഎഫ് ബാങ്കിൻ്റെ ഭരണം തിരിച്ച് പിടിച്ചിരുന്നു. തുടർന്ന് ഇന്നലെ നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പിലാണ് യുഡിഎഫ് വിജയിച്ചത്. കേരള കോൺഗ്രസ് മാണിവിഭാഗത്തിൽ റിബലായി മത്സരിച്ച ജോയി നടുവിലേടത്തിന് 193 വോട്ടുകൾ ലഭിച്ചു.

Advertisment