New Update
/sathyam/media/media_files/uSdfddM8fYYFBn6h0n5i.jpg)
പാലാ: മഹിളാ കോൺഗ്രസ് പ്രസിഡന്‍റ് ജബി മേത്തർ എംപി നയിക്കുന്ന സംസ്ഥാന ജാഥ 'ഉത്സാഹ് ' ഒക്ടോബർ 17ന് പാലായിലെത്തും. എല്ലാ കോൺഗ്രസ് ബ്ലോക്ക് ആസ്ഥാനത്തും എത്തുന്ന ഉത്സാഹ് ജാഥക്ക് പാലായിൽ ഒക്ടോബർ 17-ാം തിയതി ചൊവ്വാഴ്ച രാവിലെ 9-30ന് വൻ സ്വീകരണം ഒരുക്കും.
Advertisment
പാലാ തെക്കേക്കര പ്രൊഫ്. കെ.എം ചാണ്ടി ഫൗണ്ടേഷൻ ഹാളിൽ മഹിളാകോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് നിർമ്മല മോഹൻ അദ്ധ്യക്ഷത വഹിക്കുന്ന സ്വീകരണ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ബെറ്റി ടോജോ അടക്കം പ്രമുഖ നേതാക്കൾ പ്രസംഗിക്കും.
വനിതകളടക്കം കോൺഗ്രസിന്‍റെയും പോഷക സംഘടനകളുടെയും പ്രവർത്തകർ ഹാരർപ്പണം നടത്തും. തുടർന്ന് എം.പി ചാണ്ടിസാറിന്റെ ഭവനത്തിൽ സാറിന്റെ പൂർണ്ണകായ എണ്ണഛായാ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us