'ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും' - കേരള മീഡിയ അക്കാദമിയും യുനിസെഫും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന മാധ്യമ ശില്‍പശാല 14, 15 തീയതികളില്‍ ഇടമറ്റം ഓശാന മൗണ്ടില്‍. വിദഗ്ദ്ധര്‍ ക്ലാസുകള്‍ നയിക്കുന്നു

ബാലനീതി സംബന്ധിച്ച അന്തര്‍ദേശീയ, ദേശീയ നിയമങ്ങള്‍ സംബന്ധിച്ച് ശില്‍പശാലയില്‍ വിദഗ്ദ്ധര്‍ സംസാരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി കുട്ടികളെ സംബന്ധിക്കുന്ന വ്യാജ വാര്‍ത്തകള്‍ എങ്ങനെ കണ്ടുപിടിക്കാമെന്നതില്‍ വിദഗ്ദ്ധ പരിശീലനവും ക്യാമ്പില്‍  പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും.  

New Update
madhyama silpashala

പാലാ: സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി യൂനിസെഫും കേരള മീഡിയ അക്കാദമിയും സംയുക്തമായി 'ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന മാധ്യമ ശില്പശാല പാലാ ഇടമറ്റം ഓശാന മൗണ്ടില്‍ ഒക്ടോബര്‍ 14, 15 തിയതികളില്‍ നടക്കും. 

Advertisment

ബാലനീതി സംബന്ധിച്ച അന്തര്‍ദേശീയ, ദേശീയ നിയമങ്ങള്‍ സംബന്ധിച്ച് ശില്‍പശാലയില്‍ വിദഗ്ദ്ധര്‍ സംസാരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി കുട്ടികളെ സംബന്ധിക്കുന്ന വ്യാജ വാര്‍ത്തകള്‍ എങ്ങനെ കണ്ടുപിടിക്കാമെന്നതില്‍ വിദഗ്ദ്ധ പരിശീലനവും ക്യാമ്പില്‍  പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും.  


മുഖ്യ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടന്‍ എം.പി, മുന്‍ അക്കാദമി ചെയര്‍മാന്‍ തോമസ് ജേക്കബ്, ദേശാഭിമാനി ജനറല്‍ മാനേജര്‍  കെ.ജെ.ജോസഫ്, യൂനിസെഫ് കേരള &  തമിഴ്‌നാട് ചീഫ് കെ.എല്‍ റാവു, കോട്ടയം പ്രസ്‌ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ ഒക്ടോബര്‍ 14-ന് നടക്കുന്ന ആദ്യദിനത്തില്‍ സംബന്ധിക്കും. 


പ്രശസ്ത മാധ്യമ നിരീക്ഷകന്‍ സെബാസ്റ്റ്യന്‍ പോള്‍, കെ.എല്‍ റാവു, യൂനിസെഫ് കമ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റ് ദിവ്യ ശ്യം സൂധീര്‍ ബണ്ഡി, യൂനിസെഫ് കമ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ് ബേബി അരുണ്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. ഏഷ്യാനെറ്റ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ എസ്. ബിജു ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ ആയിരിക്കും. 


ഒക്ടോബര്‍ 15-ന് നടക്കുന്ന സന്ദേശ വിളംബര സമ്മേളനം ഉദ്ഘാടനവും, സര്‍ട്ടിഫിക്കറ്റ് വിതരണവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. മാണി സി. കാപ്പന്‍ എം.എല്‍.എ, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എം.എല്‍.എ, മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി, കോട്ടയം പ്രസ്‌ക്ലബ് സെക്രട്ടറി റോബിന്‍ തോമസ് പണിക്കര്‍, അക്കാദമി വൈസ് ചെയര്‍മാന്‍ ഇ.എസ്. സുഭാഷ്, സുനില്‍ പ്രഭാകര്‍ മാതൃഭൂമി മീഡിയ സ്‌കൂള്‍, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ സുരേഷ് വെള്ളിമംഗലം, വിന്‍സന്റ് നെല്ലിക്കുന്നേല്‍, അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ എന്നിവര്‍ സംബന്ധിക്കും.

Advertisment