കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്  യൂണിയൻ കടുത്തുരുത്തി യൂണിറ്റിന്റെ കുടുംബമേള കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി സുനിൽ  ഉദ്ഘാടനം ചെയ്തു

New Update
kudumba mela kaduthuruthy

കടുത്തുരുത്തി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടുത്തുരുത്തി യൂണിറ്റിന്റെ കുടുംബമേള കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡണ്ട്  പി.എ ലൂക്കോസിന്റെ അധ്യക്ഷതയിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി സുനിൽ കുടുംബമേള ഉദ്ഘാടനം ചെയ്തു. 

Advertisment

കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.ബി സ്മിത കുടുംബമേള സന്ദേശം നൽകി. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി എലിസബത്ത് മുതിർന്ന അംഗങ്ങളായ പി.പി ശ്രീധരൻ, പി.കെ സരളമ്മ, അമ്മിണി രാജൻ, മേരി ജോസഫ്, ത്രേസിയമ്മ ജോസഫ്, മറിയക്കുട്ടി, ഏലിക്കുട്ടി ഐസക്ക്, എലിക്കുട്ടി വർക്കി, ത്രേസ്യമ്മ വർക്കി, ഇ.ജി ത്രേസ്യ, കോമളവല്ലി എന്നിവരെ യോഗത്തിൽ ആദരിച്ചു. 

യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി സി.പി പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗം സി.കെ അന്നമ്മ, വിശ്വഭാരതി ബ്ലോക്ക് സെക്രട്ടറി പവിത്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി പി.എം ശശി സ്വാഗതവും ട്രഷറർ കെ വി തോമസ് കൃതജ്ഞതയും  പറഞ്ഞു. 

നോവലിസ്റ്റ് സിഐ സുകുമാരനെ യോഗത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. അദ്ദേഹത്തിന്റെ നോവലിന്റെ ആദ്യ പതിപ്പ് ബ്ലോക്ക് സെക്രട്ടറി സി.പി പുരുഷോത്തമന് കൈമാറി. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാ മത്സരങ്ങളും സമ്മാനദാനവും നടന്നു.

 റിപ്പോര്‍ട്ട്: ബോസ് ഭാവന കടുത്തുരുത്തി

Advertisment