ബൈക്ക് മോഷണം: കന്യാകുമാരി സ്വദേശിയായ യുവാവ് പിടിയിൽ

New Update
crime bike theft

കുറവിലങ്ങാട്: ബൈക്ക് മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി വളവൻകോട്, ചെറുവള്ളൂർ, പനച്ചക്കാലപുത്തൻവീട് വീട്ടിൽ ലിബിൻ ജോൺ (32) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

ഇയാൾ ഈ മാസം പത്താം തീയതി രാത്രിയോടുകൂടി കാണക്കാരി മണ്ടപം പടിഭാഗത്ത്  പ്രവർത്തിക്കുന്ന പവി ഏർത്ത് മൂവേഴ്സ് എന്ന സ്ഥാപനത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ഈ സ്ഥാപനത്തിലെ ജീവനക്കാരനായ എറണാകുളം സ്വദേശി ഉപയോഗിക്കുന്ന   മോട്ടോർസൈക്കിൾ മോഷ്ടിച്ചുകൊണ്ടുപോവുകയായിരുന്നു. 

പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും, ഇയാളെ കന്യാകുമാരിയിൽ നിന്നും പിടികൂടുകയുമായിരുന്നു. ഇയാൾക്ക് എഴുകോൺ പോലീസ് സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്. 

കുറവിലങ്ങാട്  സ്റ്റേഷൻ എസ്.ഐ തോമസ് കുട്ടി, എ.എസ്.ഐ മാരായ അജി ഡി, ബൈജു, സി.പി.ഓ പ്രവീൺകുമാർ എന്നിവര്‍ ചേര്‍ന്നാണ്  ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Advertisment