കേരള സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊഴുവനാൽ യൂണിറ്റ് കുടുംബമേള നടത്തി

New Update
ksspu kozhuvanal

കൊഴുവനാൽ: കേരള സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൊഴുവനാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം നടന്നു. യൂണിറ്റ് പ്രസിഡന്റ് കെ.എൻ വിജയകുമാറിന്റെ അധ്യക്ഷതയിൽ കൊഴുവനാൽ സിഎസ്‌സി ഹാളിൽ കൂടിയ യോഗം റിട്ടയേർഡ് ജില്ലാ ജഡ്‌ജി ഇമ്മാനുവേൽ പി കോലടി ഉത്‌ഘാടനം ചെയ്തു. 

Advertisment

സർവീസ് കാലത്ത് നേടിയ അനുഭവങ്ങൾ സമൂഹത്തിന്റെ നന്മക്കായി വിനിയോഗിക്കാന്‍  പെൻഷനേഴ്‌സ് യൂണിയന് കഴിയണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎസ്‌എസ്‌പിയു സംസ്ഥാന വൈസ് പ്രസിഡന്റ് എബ്രഹാം തോണക്കര മുഖ്യപ്രഭാഷണം നടത്തി. മുൻ സെക്രട്ടറി പി.എ എബ്രഹാം പൊന്നുംപുരയിടം മണ്മറഞ്ഞ അംഗങ്ങളുടെ അനുസ്മരണം നടത്തി. 

ksspu kozhuvanal-2

ളാലം  ബ്ലോക്ക്‌ സെക്രട്ടറി കെ.ജി വിശ്വനാഥൻ, ബ്ലോക്ക്‌ സംസ്കാരവേദി കൺവീനർ പി.വി തങ്കപ്പപണിക്കർ, രക്ഷാധികാരി കെ.ജി സുകുമാരൻ നായർ, മുൻ പ്രസിഡന്റ്‌ പി.കെ ശാർങ്ഗധരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. 

മുതിർന്ന അംഗങ്ങളെ സംസ്ഥാന വൈസ് പ്രസിഡന്റ് ടി ജെ എബ്രഹാം തോണക്കര ആദരിച്ചു. തുടർന്ന് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ജെയ്സൺ ജോസഫ് കുഴികോടിയിൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഫിലിപ്പ് സി ചൊല്ലാംപുഴ നന്ദിയും പറഞ്ഞു. തുടർന്ന് സ്‌നേഹവിരുന്നും നടത്തി.

Advertisment