പാലാ മുരിക്കുംപുഴ സിഎസ്കെ കളരിയില്‍ വിജയദശമി ദിനത്തില്‍ ആയുധ പൂജയും ഗുരുദക്ഷിണയും

New Update
csk kalari

പാലാ: മുരിക്കുംപുഴ സിഎസ്കെ കളരിയിൽ ആയുധപൂജയും പുതിയ ബാച്ചിലേക്കുള്ള  പ്രവേശനവും ഗുരുദക്ഷിണയും വിജയദശമി ദിനമായ ഒക്‌ടോബർ 24 നു രാവിലെ 09.30 ന് കളരിയിൽ നടക്കും. യശശരീരനായ ആചാര്യ സി.എഫ് സ്ക്കറിയ ഗുരുക്കളുടെ അസാന്നിദ്ധ്യത്തിൽ ആചാര്യ കെ.പി സുരേഷ് ഗുരുക്കൾ ഗുരുദക്ഷിണ സ്വീകരിക്കും.

Advertisment

കേരളത്തിന്റെ പാരമ്പര്യ ആയോധനകലയായ കളരിപയറ്റ് അഭ്യസിക്കുന്നത് ആരോഗ്യരക്ഷക്കും സ്വയരക്ഷക്കും ഉതകുന്നതാണ്. ക്ഷമാശീലം   ഉള്ളവരാക്കി വളർത്തുകയും  മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിൽ ബോധവാന്മാരാക്കി പുതിയ തലമുറയെ വാർത്തെടുക്കന്നതിൽ  കളരിപയറ്റ് പ്രധാന പങ്ക് വഹിക്കുന്നു. മർമ്മ, തിരുമ്മ് ചികിത്സകൾ സ്വായത്തമാക്കുന്നതിനും  കളരി ഉപകരിക്കും. 

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം ക്ലാസുകൾ ഉണ്ടായിരിക്കും. മർമ്മ, തിരുമ്മ്, ഉളുക്ക്, ചതവ് ചികിൽസകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സി.ആർ റിമേഷ് ആശാൻ, ഫോൺ: 9447761951

Advertisment