New Update
/sathyam/media/media_files/IhCiLdj2UkLjgwjaPThA.jpg)
പാലാ: ഇന്നു നടന്ന പാലാ നഗരസഭാ കൗൺസിൽ യോഗത്തിൽ അജണ്ട വായിച്ച ചെയർപേഴ്സണെതിരെ കലിയിളകിയ സിപിഎം കൗൺസിലർ ബിനു പുളിക്ക കണ്ടം അദ്ധ്യക്ഷ വേദിയിലേക്ക് ചാടിക്കയറി ചെയർപേഴ്സൻ്റെ കൈയ്യിൽ ഇരുന്ന അജണ്ട പേപ്പറുകൾ പിടിച്ചുപറിച്ചെടുത്ത് വലിച്ചു കീറി പ്രകോപനം സൃഷ്ടിച്ചു.
Advertisment
പെട്ടെന്നുണ്ടായ ബഹളത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എൽഡിഎഫ് ചെയർപേഴ്സൺ ജോസിൽ ബിനോയെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപ് എൽഡിഎഫിലെ മറ്റൊരു കൗൺസിലറെ കൗൺസിൽ യോഗത്തിൽ മർദ്ദിച്ചതും ഇതേ കൗൺസിലറാണ്.
ചെയർപേഴ്സനെ കൈയ്യേററം ചെയ്തതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us