/sathyam/media/media_files/xHodoArEtqLmGvhu9HDe.jpg)
തലയോലപ്പറമ്പ്: പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സമ്മേളനത്തിന് കഥകളുടെ സുൽത്താന്റെ നാട്ടിൽ സമാരംഭം കുറിച്ചു. ശനിയാഴ്ച ബഷീർ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ അണിനിരന്ന സാംസ്കാരിക സമ്മേളനം സിനിമ പിന്നണി ഗായികയായ അരൂർ എംഎൽഎ ദലീമ ജോജോ ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/yv8IXPqUDYQ01YYQAO5Q.jpg)
സമൂഹത്തിൽ ഉയർന്നുവരുന്ന മത ജാതി വർഗീയതക്കെതിരെയും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയും ശബ്ദമുയർത്തുവാൻ പുരോഗമന വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ദലീമ ജോജോ പറഞ്ഞു.
സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പികെ ഹരികുമാർ അദ്ധ്യക്ഷനായിരുന്നു. പ്രൊഫ. കെ.ആർ ചന്ദ്രമോഹൻ, അഡ്വ. എൻ ചന്ദ്രബാബു, അഡ്വ. ഗിരിജ ബിജു, പ്രൊഫ. ടിആർ കൃഷ്ണൻകുട്ടി, ബി ആനന്ദക്കുട്ടൻ, സ്വാഗതസംഘം ചെയർമാൻ കെ ശെൽവരാജ്, ഡോ. സിഎം കുസുമൻ എന്നിവർ സംസാരിച്ചു.
/sathyam/media/media_files/Qr9lBV2VO2dhYFejbVpN.jpg)
ജില്ലാ സെക്രട്ടറി ആർ പ്രസന്നൻ സ്വാഗതവും തലയോലപ്പറമ്പ് ഏരിയ പ്രസിഡന്റ് പി.എസ് ജയപ്രകാശ് നന്ദിയും പറഞ്ഞു. വനിതാസാഹിതി ജില്ലാ കമ്മറ്റി അവതരിപ്പിച്ച മാണിക്കംപെണ്ണ് എന്ന നാടൻപാട്ടും കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറിയുടെ ആമചാടി തേവൻ എന്ന ലഘു നാടകവും ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us