കാലത്തിന്റെ പ്രതിസന്ധികളെ തിരിച്ചറിയാൻ സംസ്കാരിക പൊതുപ്രവർത്തകർ തയ്യാറാകണം - പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ

New Update
pukasa ashokan charivil

തലയോലപ്പറമ്പ്: കാലഘട്ടത്തിന്റെ പ്രതിസന്ധികളെ തിരിച്ചറിയാനും അതിജീവിക്കാനും  മാനുഷിക ശേഷിക്ക് അനുസരിച്ചുള്ള സാമൂഹിക ഇടപെടലുകൾ ആണ് സംസ്കാരിക രംഗത്ത് വേണ്ടത് എന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ പറഞ്ഞു. തലയോലപ്പറമ്പ് എസ് രമേശൻ നായർ നഗറിൽ പുരോഗമന കലാസാഹിത്യ സംഘം കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

പ്രൊഫ. ടി.ആർ കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.എം നാരായണൻ, കെ. ശെൽവരാജ്, അഡ്വ. പി.കെ ഹരികുമാർ, അഡ്വ. എൻ. ചന്ദ്രബാബു, ഗായത്രി വർഷ, എം.കെ മനോഹരൻ, എ. ഗോകുലേന്ദ്രൻ, പി.എൻ സരസമ്മ, അഡ്വ. ഡി.സുരേഷ് കുമാർ, ഡോ. സി.എം കുസുമൻ എന്നിവർ പ്രസംഗിച്ചു.

Advertisment