എതിരെ വന്ന കാറിന് ഒതുക്കാന്‍ വീതിയില്ലെന്ന് കണ്ടിട്ടും കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് മുന്നോട്ടു പോയി. നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി. ഡ്രൈവറുടെ മനപൂര്‍വ്വമായ അശ്രദ്ധയ്ക്ക് നഷ്ടപരിഹാരം ഡ്രൈവര്‍ തന്നെ നല്‍കണമെന്ന ഉറപ്പില്‍ ബസ് വിട്ടയച്ചു. സംഭവം കരൂര്‍ പഞ്ചായത്ത് പടിക്കല്‍ !

ഡ്രൈവറുടെ അശ്രദ്ധയ്ക്ക് നഷ്ടപരിഹാരം കെഎസ്ആര്‍ടിസിയുടേ മേല്‍ ചാര്‍ത്തരുതെന്ന നിലപാട് നാട്ടുകാര്‍ സ്വീകരിച്ചതോടെ നഷ്ടം നികത്താമെന്ന ഉറപ്പില്‍ ഡ്രൈവറെ വിട്ടയച്ചു. 

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
car accident pala-2

പാലാ: കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗ് കാരണം പാലാ - കൂത്താട്ടുകുളം റൂട്ടില്‍ കരൂരില്‍ കാര്‍ അപകടത്തില്‍പെട്ടു. തിങ്കളാഴ്ച രാത്രി 6.30ന് ശേഷമായിരുന്നു അപകടം. പാലായില്‍ നിന്നും കൂത്താട്ടുകുളത്തേയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് കയറ്റത്തില്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിര്‍ദിശയില്‍ നിന്നും വന്ന കാറില്‍ ഇടിച്ചത്.

Advertisment

കാര്‍ സിഗ്നല്‍ നല്‍കി ഹോണ്‍ മുഴക്കിയിട്ടും കാറിന് ഒതുക്കാന്‍ വീതിയില്ലാത്ത റോഡില്‍ കാറിന് നേര്‍ക്ക് കെഎസ്ആര്‍ടിസി ബസ് പാഞ്ഞടുക്കുകയായിരുന്നു. ടാറില്‍ നിന്നിറക്കി സമീപത്തെ മതിനിലോട് ചേര്‍ത്ത് നിര്‍ത്തിയ കാറിന്‍റെ പിന്‍വശം തകര്‍ത്ത് ബസ് മുന്നോട്ടു പോയി. സംഭവം കണ്ട നാട്ടുകാര്‍ ചേര്‍ന്ന് കരൂര്‍ പഞ്ചായത്ത് സ്റ്റോപ്പില്‍ വച്ച് ബസ് തടഞ്ഞു നിര്‍ത്തി.

ക്ഷുഭിതരായ നാട്ടുകാര്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ താക്കീത് ചെയ്ത് നഷ്ടപരിഹാരം നല്‍കണമെന്ന ഉറപ്പില്‍ വിട്ടയയ്ക്കുകയായിരുന്നു.


ഡ്രൈവറുടെ അശ്രദ്ധയ്ക്ക് നഷ്ടപരിഹാരം കെഎസ്ആര്‍ടിസിയുടേ മേല്‍ ചാര്‍ത്തരുതെന്ന നിലപാട് നാട്ടുകാര്‍ സ്വീകരിച്ചതോടെ നഷ്ടം നികത്താമെന്ന ഉറപ്പില്‍ ഡ്രൈവറെ വിട്ടയച്ചു. 


എതിരെ വന്ന വാഹനത്തിന് ഒതുക്കാന്‍ റോഡില്‍ വീതിയില്ലെന്നറിഞ്ഞിട്ടും കാറിന് നേരെ ബസ് ഓടിച്ചുവന്ന ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു നാട്ടുകാരുടെ ആദ്യ സംശയം. എന്നാല്‍ ഡ്രൈവറെ വിളിച്ചിറക്കിയപ്പോള്‍ മദ്യപിച്ചതായി തോന്നിയില്ല. മറ്റെന്തെങ്കിലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നും വ്യക്തമല്ല.

രാത്രിയായതോടെ ബസില്‍ സ്ത്രികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ ഉണ്ടായിരുന്നതിനാല്‍ കാര്‍ ഉടമയുമായി ധാരണയിലെത്തിച്ച് ബസിനെ പോകാന്‍ അനുവദിക്കുകയായിരുന്നു.

കോട്ടയത്ത് മിക്കയിടത്തും കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ അശ്രദ്ധമായ ഡ്രൈവിംഗ് അപകടങ്ങള്‍ക്ക് കാരണമായി മാറുന്നുണ്ട്.

Advertisment