എംഎം ശിവരാമൻ എംഎം മണിയായതിനെക്കുറിച്ച് അന്വേഷണം വേണം: സജി മഞ്ഞക്കടമ്പിൽ

New Update
kerala congress protest pala

പാലാ: കേരള കോൺഗ്രസ് ചെയർമാനും കർഷക നേതാവുമായ പി.ജെ ജോസഫ് എംഎൽഎയ്ക്കെതിരെ എംഎം മണി നടത്തിയ തരംതാഴ്ന്ന പ്രസ്താവനകൾ മണിയുടെ സംസ്കാര ശൂന്യതയുടെ തെളിവാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. 

Advertisment

തുടർച്ചയായി അസഭ്യവർഷം നടത്തുന്ന എംഎം മണിയുടെ വായിൽ തുണി തിരുകി കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംഎം മണിയ്ക്ക് എന്തും പറയാമെന്ന് വിചാരം വേണ്ടെന്നും അനാവശ്യം പറഞ്ഞാൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കേരള കോൺഗ്രസിന് ശേഷിയുണ്ടെന്നും സജി മുന്നറിയിപ്പ് നൽകി. 

kerala congress protest pala-2

കിടങ്ങൂർ വായനശാല സ്ക്കുളിൽ നാലാം ക്ലാസ് മാത്രം പഠിച്ച എംഎം ശിവരാമൻ ഇടുക്കിയിലെത്തി എങ്ങനെ എംഎം മണി ആയി എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും സജി ആവശ്യപ്പെട്ടു. അദ്ദേഹം ഉൾപ്പെട്ട കേസിൽ നിന്ന് രക്ഷപ്പെടാൻ ആൾമാറാട്ടം നടത്തിയതാണെന്നും സജി ആരോപിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, അഡ്വ. ജോബി കുറ്റിക്കാട്ട്, തങ്കച്ചൻ മണ്ണൂശേരി, ജോസ് വേരനാനി, ഡിജു സെബാസ്റ്റ്യൻ, ബാബു മുകാല, ബോബി മൂന്നുമാക്കൽ, ജോസ് എടേട്ട്, സജി ഓലിക്കര, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ, കെ.സി. കുഞ്ഞുമോൻ, നോയൽ ലൂക്ക്, നിതിൻ സി. വടക്കൻ, എ.സി സൈമൺ, സിബി നെല്ലൻ കുഴി, മാർട്ടിൻ കോലടി, ടോം ജോസ്, ജസ്റ്റിൻ പാറപ്പുറത്ത്, മെൽബിൻ പറമുണ്ട, നിബിൻ താണോലിൽ, റെബിൻ ഇലവന്തിയിൽ, ജോസു ഷാജി എന്നിവർ പ്രസംഗിച്ചു.

Advertisment