കുറവിലങ്ങാട് കാളികാവ് ദേവീക്ഷേത്രത്തിൽ നവീകരിച്ച പ്രദീക്ഷണ വഴിയുടെ സമർപ്പണം നടത്തി

New Update
kalikavu tample

കുറവിലങ്ങാട്: കാളികാവ് ദേവി ക്ഷേത്രത്തിൽ നവീകരിച്ച പ്രദീക്ഷണ വഴിയുടെ സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ അനന്ദ ഗോപൻ നിർവഹിച്ചു. 

Advertisment

ക്ഷേത്രങ്ങളിൽ ആചാരങ്ങളും വിശ്വാസങ്ങളും മാനിക്കപെടേണ്ട ഇടമാണന്നും ദേവസ്വം ബോർഡിന്റെ ഒരു പൈസാ പോലും സർക്കാർ എടുക്കുന്നില്ലാ എന്നും മറിച്ചുള്ള ആരോപണങ്ങൾ സത്യാവസ്ഥ മനസിലാക്കാതെ വെറും രാഷ്ട്രീയ പ്രേരിതമാണന്നും അനന്ദഗോപൻ പറഞ്ഞു. 

kalikavu temple-2

ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ഡോ. റ്റി.ജി ശിവദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എസ്.ആർ ഷിജോ, മുൻ ബോർഡ് അംഗം പി.എം തങ്കപ്പൻ, ദേവസ്വം അസി. കമ്മിഷണർ വി.ആർ ജ്യോതി, സബ് ഗ്രൂപ്പ് ഓഫീസർ ഷൈനി ജെ, ഉപദേശക സമിതി വൈസ് പ്രസിഡന്റ് പ്രൊഫസർ കെ.എസ് ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. 

ക്ഷേത്രത്തിൽ എത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റിനെ താലപൊലിയുടെയും ചെണ്ടമേളത്തിന്റെയും അകംമ്പടിയോടെ ഭക്തർ സ്വീകരിച്ചു.

Advertisment