മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ക്ഷേത്രത്തില്‍ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി അക്ഷരപൂജ നടത്തി

New Update
cheradikkavu temple akshara pooja-2

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പൂജയെടുപ്പ്, വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി, മേല്‍ശാന്തി പി. പ്രവീണിന്‍റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നിരവധി പേര്‍ ആദ്യക്ഷരം കുറിച്ചു. 

Advertisment

cheradikkavu temple akshara pooja

നേരത്തെ ക്ഷേത്രത്തില്‍ പൂജയ്ക്കു വെച്ച പുസ്തകങ്ങളും തൊഴിലുപകരണങ്ങളും തിരികെ നല്‍കി. വിജയദശമി ദിനത്തില്‍ അക്ഷരം കുറിച്ചവര്‍ക്ക് പൂജിച്ച പേനകളും  വിതരണം ചെയ്തു. 

cheradikkavu temple akshara pooja-3

പരിപാടികള്‍ക്ക് ദേവസ്വം പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍, സെക്രട്ടറി കെ.കെ. സുധീഷ്, ഓമന സുധന്‍, പി.ജി. രാജന്‍, രാധ കൃഷ്ണന്‍കുട്ടി, അനില്‍ കുമാര്‍  തുടങ്ങിയവര്‍ നേതൃത്വം  നല്‍കി.

Advertisment