അരുവിത്തുറ സെന്റ് ജോർജസ് കോളേജിന് മൂന്ന് പുതിയ ബ്ലോക്കുകൾ; ആശീർവാദം 28 ന്

New Update
aruvithura st. georges college

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ നിർമ്മാണം പൂർത്തിയാക്കിയ സാന്താ സോഫിയാ ലൈബ്രറി ബ്ലോക്കിന്റെയും മാർ എഫ്രേം പിജി ആന്റ് സയൻസ്സ് ബ്ലോക്കിന്റെയും റെഫക്റ്ററി (ക്യാന്റീൻ) ബ്ലോക്കിന്റെയും ആശീർവാദവും ഉദ്ഘാടനവും 28-ാം തിയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. 

Advertisment

ചടങ്ങിൽ കോളേജ് മാനേജർ വെരി റവ. ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ, പത്തനംതിട്ട എംപി ആന്റോ ആന്റണി, പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ, മുൻ എംഎൽഎമാരായ പി.സി ജോർജ്, വി.ജെ ജോസഫ്, കോളേജ് പ്രിൻസിപ്പൽ പ്രെഫ. ഡോ സിബി ജോസഫ്, ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ. ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങി നിരവധി പ്രമുഖരും പങ്കെടുക്കും. 

st georges college-2

ഹരിതഛായ നിലനിർത്തി 25000 സ്ക്വയർ ഫീറ്റിൽ നിർമ്മാണം പൂർത്തിയാക്കിയ മൂന്നു നിലകളുള്ള സാന്താ സോഫിയാ ബ്ലോക്കിൽ അഥീനിയം ലൈബ്രറി, റിസേർച്ച് ഐലന്റ്, ഇ ലൈബ്രറി, സിംഫണി ഡിജിറ്റൽ തീയ്യേറ്റർ, കോൺഫ്രൻസ് ഹാൾ, മാനേജേഴ്സ്സ് റും, ലൈബ്രറേറിയൻസ്സ് ഓഫീസ്, ഗസ്റ്റ് റൂം സ്റ്റാക്ക് സെക്ഷൻ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. 

പിജി വിദ്യാർത്ഥികൾക്കുള്ള മാർ എപ്രേം പി.ജി ആൻഡ് സയൻസ്സ് ബ്ലോക്കിൽ ക്ലാസ് റുമുകളും അത്യാധുനിക നിലവാരത്തിലുള്ള ലാബുകളും ക്രമീകരിച്ചിട്ടുണ്ട്. അന്തർദേശീയ നിലവാരത്തിൽ ക്രമീകരിച്ചിട്ടുള്ള റെഫക്ടറിയിൽ വെജ്, നോൺവെജ് അടുക്കളകളും 2000 ത്തോളം വിദ്യാർത്ഥികളെ ഉൾകൊള്ളാവുന്ന ഡൈനിങ്ങ് ഹാളുകളുമുണ്ട്. 

st. georges college

ഏഴു കോടിയോളം രൂപ മുതൽ മുടക്കി അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയിട്ടുള്ള കെട്ടിടങ്ങളുടെ മുഴുവൻ നിർമ്മാണ ചിലവും കോളേജ് മാനേജ്മെന്റ് സ്വന്തം നിലയിലാണ് മുടക്കിയിട്ടുള്ളത്. പുതിയ ബ്ലോക്കുകളുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ രാജ്യാന്തര നിലവാരത്തിലേക്ക് അരുവിത്തുറ സെന്റ് ജോർജസ് കോളേജ് ഉയരും.

Advertisment