യുവതിയെ നിരന്തരം ശല്യപ്പെടുത്തിയ കേസിൽ 21 കാരൻ അറസ്റ്റിൽ

New Update
crime pallickathode

പള്ളിക്കത്തോട്: യുവതിയെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ആനിക്കാട് മുണ്ടൻ കവല ഭാഗത്ത് വള്ളാം തോട്ടത്തിൽ വീട്ടിൽ സുധിമോൻ വി.എസ് (21) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

ഇയാൾ യുവതിയെ നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തുകയും, യുവതിയുമായി പരിചയത്തിൽ ഉണ്ടായിരുന്ന സമയത്ത് കൈക്കലാക്കിയ ഫോട്ടോകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ്   യുവതിയെ ഭീഷണിപെടുത്തുകയുമായിരുന്നു. 

പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ എബി എം.പി, എസ്.ഐ രമേശൻ, എ.എസ്.ഐ മാരായ റെജി, ഗോപകുമാർ, ജയരാജ്, സി.പി.ഓ മാരായ സുഭാഷ്, അനീഷ്, ശ്രീജിത്ത്, അർച്ചന എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Advertisment