കടുത്തുരുത്തി ഗവ. പോളിടെക്നിക് കോളേജിൽ ലോജിസ്റ്റിക് ആൻഡ് ഷിപ്പിങ് കോഴ്സില്‍ പ്രവേശനം ആരംഭിച്ചു

New Update
kaduthuruthy polytechnic college

കടുത്തുരുത്തി: ഗവ. പോളിടെക്നിക് കോളേജിൽ സംസ്ഥാന സർക്കാരിന്റെ തുടർവിദ്യാഭ്യാസ പദ്ധതിപ്രകാരം ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിങ് ഡിപ്ലോമ കോഴ്സിൽ പ്രവേശനം തുടങ്ങി. ഒരുവർഷ കോഴ്സാണ്. 

Advertisment

പത്താംക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളിൽ നിശ്ചിത സീറ്റിൽ ഫീസിളവുണ്ട്. ഫോൺ: 04829 295131.

കോഷൻ ഡിപ്പോസിറ്റ് തിരികെ വാങ്ങണം

കടുത്തുരുത്തി ഗവ.പോളിടെക്നിക് കോളേജിൽ 2023 മാർച്ചിനകം കോഴ്സ് പൂർത്തിയാക്കിയവരോ, പഠനം അവസാനിപ്പിച്ചുപോയവരോ കോഷൻ ഡിപ്പോസിറ്റ് തിരികെ കൈപ്പറ്റണം. 

നവംബർ 10-നകം ബാങ്ക് പാസ്ബുക്കിന്റെ പകർപ്പുസഹിതം അപേക്ഷ നൽകണം. അല്ലാത്തപക്ഷം തുക സർക്കാർ അക്കൗണ്ടിലേക്ക് മുതൽക്കൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Advertisment